ജി യു പി എസ് വെള്ളംകുളങ്ങര/അക്ഷരവൃക്ഷം/പ്രകൃതിയുടെ സങ്കടങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയുടെ സങ്കടങ്ങൾ

മനുഷ്യാ , നീ ഈ ഭൂമിയിൽ പിറന്നവനല്ല എന്നിട്ടും നമ്മുടെ സുന്ദരമായ ഭൂമിയെ മറന്ന് അതിനെ നശിപ്പിക്കുകയല്ലോ ചെയ്യുന്നത് കാടുകളും വനങ്ങളും തീവെച്ചും വെട്ടി നശിപ്പിച്ചും പാവം മൃഗങ്ങളുടെയും പക്ഷികളുടെയും വാസസ്ഥലങ്ങൾ ഇല്ലാതാക്കി. അവയെയും കൊന്നൊടുക്കുന്നു എല്ലാം വെട്ടിപിടിക്കാനുഉള്ള അടങ്ങാത്ത ആവേശമാണ് നിനക്ക് . നിന്നെപ്പോലെ മറ്റുള്ള ജീവികൾക്കും ഈ ഭൂമിയിൽ ജീവിക്കാൻ അവകാശമുണ്ടെന്ന് നീ മനസിലാക്കുന്നില്ല. വയലുകൾ നികത്തിയും മലകൾ ഇടിച്ചും പുഴകളിൽനിന്ന് മണൽ വാരിയും നീ ഭൂമിയെ നശിപ്പിച്ചു. ഇതെല്ലാം ചെയ്തത്കൂടാതെ ഫാക്ടറികൾ നിർമിച്ചും പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉപയോഗം കൂട്ടിയും പരിസ്ഥിതിയെ മലിനപ്പെടുത്തിക്കൊണ്ടിരിക്കുന്നു ഇതിന്റെയെല്ലാം ഫലം എന്തായി? നീ മാരക രോഗങ്ങൾക്ക് അടിമകളാകുന്നു വലിയ പ്രളയം ഉണ്ടാകുന്നതും മണ്ണിടിച്ചിൽ ഉണ്ടാകുന്നതും വേനലിന്റെ കാഠിന്യം കൂടി വരുന്നതും നിന്റെ നീചമായ പ്രവൃത്തികൾ കാരണമാണ്. ഇന്നിതാ നിന്നെ നശിപ്പിക്കുവനായി 'കൊറോണ ' പോലുള്ള വൈറസുകളും വന്നെത്തി. മുഖം മൂടിയിട്ടിട്ടും കൈയ്യുറ ഇട്ടിട്ടും കാര്യമില്ല. എല്ലാം വെട്ടിപ്പിടിക്കുവാനുള്ള നിന്റെ ആവേശം നിർത്തിയിട്ട് ഇനിയെങ്കിലും കണ്ണുതുറന്ന് ചിന്തിക്കൂ. സമയം ഏറെ വൈകി എന്നറിയാം എങ്കിലും സുന്ദരമായ ഈ പ്രകൃതിയെയും പക്ഷി മൃഗാദികളെയും സ്‌നേഹിക്കുവാനുളള തിരിച്ചറിവ് ഉണ്ടാകൂ. ഇല്ലെകിൽ നീ നിന്റെ നാശത്തിനുതന്നെ കാരണ ക്കാരനാകും നിന്റെ വംശം ഭൂമിയിൽ നിന്നുതന്നെ ഇല്ലാതെയാകും

Badrinathsantoshkumar
1 A - ജി യു പി എസ് വെള്ളംകുളങ്ങര
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം