ജി യു പി എസ് വള്ളിവട്ടം/ശതാബ്ദി ആഘോഷം
ശതാബ്ദി സംഘാടകസമിതി രൂപീകരിച്ചു
ഓരോ കമ്മിറ്റിയിലും പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും നാട്ടുകാരും പങ്കാളികളായി.സംഘാടകസമിതിയിൽ ആദ്യം ഉയർന്നു വന്നത് ഒരു ലോഗോ വേണമെന്ന ആവശ്യമാണ്.അതിനായി യുപി ക്ലാസ്സിലെ കുട്ടികൾക്കായി ലോഗോ മത്സരം സംഘടിപ്പിച്ചു.കുട്ടികളിൽ നിന്നും മികച്ച രണ്ട് ലോഗോ തിരഞ്ഞെടുത്തു.അതിൽ ഏറ്റവും നന്നായി സംഘാംഗങ്ങൾ തെരഞ്ഞെടുത്തത് അശ്വതി സുധീഷിന്റെ ലോഗോയാണ്.
ശതാബ്ദി പരിപാടികളുടെ തുടക്കം ഒരു ഉദ്ഘാടനത്തോടെ ആഗസ്റ്റ് 15ന് നടത്താമെന്ന് തീരുമാനിച്ചിരുന്നു.ബഹുമാനപ്പെട്ട
എംഎൽഎ വി ആർ സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിലേക്കായി കലാപരിപാടികളും മറ്റും തയ്യാറായിരുന്നു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പിന്നീട് ഉദ്ഘാടനം മാറ്റി വയ്ക്കുകയും ഡിസംബർ 29ന് ശതാബ്ദിആഘോഷങ്ങൾ നടത്താൻ തീരുമാനമെടുക്കുകയും ചെയ്തു.അന്നേദിവസം ബഹുമാനപ്പെട്ട എം പി ശ്രീ ബെന്നി ബഹനാൻ പങ്കെടുക്കും.കുട്ടികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും പൂർവഅധ്യാപകരുടെയും പരിപാടികൾ അന്നേദിവസംഉണ്ടായിരിക്കും.ഉച്ചയ്ക്കുശേഷം ഘോഷയാത്രയോടെ ആരംഭിച്ച് ഗുരുവന്ദനം ഗാനമേള എന്നിവയോടെ അവസാനിക്കും.