ജി യു പി എസ് വട്ടോളി/അക്ഷരവൃക്ഷം/മയിലിന്റെ അഹങ്കാരം
മയിലിന്റെ അഹങ്കാരം.
ചെമ്പൻകാട്ടിൽ അതിസുന്ദരനായ ഒരു മയിലുണ്ടായിരുന്നു. പക്ഷേ, ആ മയിലിന്റെ വിചാരം താനാണ് ചെമ്പൻകാട്ടിലെ ഏറ്റവും സുന്ദരൻ എന്നായിരുന്നു. ഈ വിചാരത്തോടെ അവൻ കാട്ടിലെ മറ്റു മൃഗങ്ങളെയെല്ലാം കളിയാക്കിക്കൊണ്ടിരുന്നു. മയിലിന്റെ ഈ പോക്ക് മറ്റുള്ളവർക്കു തീരെ ഇഷ്ടമായില്ല. അവന്റെ അഹങ്കാരം എന്നെന്നേയ്ക്കുമായി അവസാനിപ്പിക്കണമെന്ന് അവർ തിരുമാനിച്ചു. ഒരുദിവസം ചിങ്കൻ കുരങ്ങനും പുള്ളിമാനും മയിലിന്റെ വീട്ടിനടുത്തുള്ള മരത്തിന്റെ ചുവട്ടിലിരുന്ന് മയിൽ കേൾക്കവണ്ണം ഉച്ചത്തിൽ സംസാരിക്കാൻ തുടങ്ങി. "ആ മയിലിന്റെ വിചാരം അവനാണ് ഏറ്റവും സുന്ദരനാണെന്നല്ലേ"? ചിങ്കൻ കുരങ്ങൻ പുള്ളിമാനോടു ചോദിച്ചു. "അതേയതെ". പുള്ളിമാൻ പറഞ്ഞു. "അവന്റെ സൗന്ദര്യം കാട്ടിലുള്ളവരല്ലേ കണ്ടിട്ടുള്ളൂ, നാട്ടിലുള്ളവർ കണ്ടിട്ടില്ലല്ലോ"? ഈ സംഭാഷണമെല്ലാം മരത്തിലിരുന്ന മയിൽ കേൾക്കുന്നുണ്ടായിരുന്നു. മയിൽ എല്ലാം കേൾക്കുന്നുണ്ടെന്ന് ചിങ്കനും പുള്ളിമാനും അറിയാമായിരുന്നു. കുരങ്ങനും മാനും പറയുന്നതു കേട്ട മയിൽ നാട്ടിലേക്കു പോകാൻ തീരുമാനിച്ചു. ആരുമവനെ തടഞ്ഞില്ല. അവൻ നാട്ടിലേക്കു പോകണമെന്നായിരുന്നു എല്ലാവരുടേയും ആഗ്രഹം. മയിൽ നാട്ടിലേക്കു പുറപ്പെട്ടു. നാട്ടിലെത്തിയ അവൻ ഒരു തെങ്ങിന്മുകളിലിരുന്നു. അവനെ കണ്ടപ്പോൾ കുറേ കാക്കകൾ അവന്റെ നേരെ തിരിഞ്ഞു. കാക്കകളുടെ ശബ്ദം കേട്ട് കുറേ കുട്ടികൾ ഓടിവന്നു. അവർ തെങ്ങിന്മുകളിലേക്കു നോക്കി. തെങ്ങിലിരിക്കുന്ന മയിലിനെ അവർ കണ്ടു. കുട്ടികൾ മയിലിനു നേരെ കല്ലെറിയാൻ തുടങ്ങി. മയിലാകട്ടെ, ഏറു കൊളളാതെ എങ്ങനെയോ രക്ഷപ്പെട്ട് കാട്ടിലെത്തി. മയിലിന്റെ ഓടിക്കിതച്ചുള്ള വരവു കണ്ട് കാട്ടിലെ മൃഗങ്ങളെല്ലാം കളിയാക്കി. അതോടെ മയിലിന്റെ അഹങ്കാരംഎന്നെന്നേയ്ക്കുമായ് അവസാനിച്ചു.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുന്നുമ്മൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുന്നുമ്മൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോഴിക്കോട് ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ