ജി യു പി എസ് വട്ടോളി/അക്ഷരവൃക്ഷം/പ്രതിരോധക്കോട്ട

Schoolwiki സംരംഭത്തിൽ നിന്ന്


പ്രതിരോധക്കോട്ട

പ്രതിരോധക്കോട്ട

വാ പിളർത്തി വരുന്നൊരു കോവിഡ്
ലോകമാകെ വിഴുങ്ങുന്ന മോഹമായ്
ചുവന്നു തുറിച്ച കണ്ണുകൾ കാണവേ
ലോകമാകെ പനിച്ചു വിറച്ചുപോയ്.

വാ പിളർത്തിയെത്തിയീ കരയിലും
ദൈവനാടാം കേരളക്കരയിലും
ചേർന്നു നിന്നു മതിലുകൾപോലെ
ഡോക്ടർമാർ നഴ്സുമാർ പിന്നെ
ഭരണകർത്താക്കളും.

നിപയും പ്രളയവും തോറ്റതല്ലേ
നമ്മളൊന്നിച്ചൊന്നായ് നിന്നതല്ലേ
ലിനിയുടെ ഓർമകൾ കൂട്ടായി നില്ക്കുമ്പോൾ
പോരാട്ടവീര്യം നിറയുമേ നമ്മളിൽ
വൈറസ്സുകളെത്തകർക്കുന്ന കോട്ടയായ്
കേരളം മാറിടും സംശയമേയില്ല.

കൃഷ്ണേന്ദു വി. എസ്
4 എ ജി.യു.പി. സ്കൂൾ
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത