ഉള്ളടക്കത്തിലേക്ക് പോവുക

ജി യു പി എസ് മേത്തല/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവർത്തനങ്ങൾ 2023 -2024

പ്രവേശനോത്സവം 2023-24

മേത്തല ഗവ .യു .പി.സ്കൂൾ സംഘടിപ്പിച്ച പ്രവേശനോത്സവം വർണ്ണാഭമായിരുന്നു. വാർഡ് കൗൺസിലർ   ശ്രീ. രവീന്ദ്രൻ നടുമുറിയുടെ അധക്ഷതയിൽ  ആരംഭിച്ച പ്രവേശനോത്സവ സമ്മേളനത്തിൽ  വാർഡ് കൗൺസിലർ ശ്രീ ഇ ജെ ഹിമേഷ് ഉദഘാടനവും വാർഡ് കൗൺസിലർ ശ്രീമതി റിജി ജോഷി പുസ്തക വിതരണവും എസ് .എം.സി.ചെയര്മാന് ശ്രീ സാദിഖ് എൻ.എ. യൂണിഫോം വിതരണവും നടത്തി .ചെണ്ട മേളത്തിന്റെ അകമ്പടിയയോടെ കുട്ടികളെ സ്വീകരിച്ചു വേദിയിൽ വെച്ച് സ്‌കൂൾ കട്ടികൾക്കുള്ള പഠനോപകരണ വിതരണം ലാരിബ ഫൌണ്ടേഷൻ ചെയര്മാൻ ശ്രീ.അബ്ദുൽ ഖാദർ നിർവഹിച്ചു. സ്കൂൾ പൂർവ വിദ്യാർഥി സംഘടനാ പ്രതിനിധികൾ ഉൾപ്പെട്ടചടങ്ങിൽ ആശംസയർപ്പിച്ചു കൊണ്ട് എം .പി.ടി.എ. പ്രസിഡന്റ് ശ്രീമതി.സുമിന സനൽ മുൻ ഹെഡ്മിസ്ട്രസ് ശ്രീമതി. ജാസ്മിൻ കെ .ഐ. സി.ആർ.സി.കോർഡിനേറ്റർ ശ്രീമതി സുല്ഫത് എന്നിവർ സംസാരിച്ചു.




ലോക പരിസ്ഥിതി ദിനം -ജൂൺ 5

ലോക പരിസ്ഥിതിദിനതിന്റെ ഭാഗമായി 'നമുക്കായി ഭൂമിക്കായി ' പദ്ധതിയുടെ ഉദ്ഘടനംബഹു:കൊടുങ്ങല്ലൂർ A .E .O

.ശ്രീമതി.ഗീത. സി. ആർ. ജി.യു .പി.എസ്. മേത്തലയിലെ വിദ്ധാർഥിനി ആയ അഫ്രീന് നൽകിക്കൊണ്ട് നിർവ്വഹിച്ചു

.പോസ്റ്റർ നിർമാണം,കൊളാഷ് നിർമാണം , പതിപ്പ് നിർമാണം , പരിസ്ഥിതി ദിന ക്വിസ്  എന്നിവ സംഘടിപ്പിച്




paristhidi dinam

വായനാദിനം

മേത്തല ഗവ :യു .പി .സ്കൂളിൽ  വായനാമാസാചരണത്തിന് തുടക്കം  കുറിച്ചു . ബഹു: ഹെഡ്മിസ്ട്രസ് ശ്രീമതി .സിന്ധു .ടി.സി.സ്വാഗതം ആശംസിച്ച ചടങ്ങിൽ പി .ടി.എ.പ്രസിഡന്റ് ശ്രീ .ഇ.എ. ഇക്ബാൽ അധിയക്ഷനായിരുന്നു.വായനാമാസാചാരണം  ഉദ്ഘാടനം ശ്രീമതി സുമംഗല ടീച്ചർ നിർവ്വഹിച്ചു .ടീച്ചർ കുട്ടികൾക്കായി വളരെ മനോഹരമായ ഒരു ക്ലാസും നൽകി .വാർഡ് കൗൺസിലർ ശ്രീ ഇ ജെ ഹിമേഷ് ,സി ആർ സി കോർഡിനേറ്റർ ശ്രീമതി സുൽഫത്ത് എന്നിവർ സംസാരിച്ചു .ശ്രീമതി ജാസ്മിൻ ടീച്ചർ നന്ദി പറഞ്ഞു .വായനാമാസാചരണത്തിന്റെ ഭാഗമായി പോസ്റ്റർ നിർമ്മാണം ,പ്രദർശനം , വായനാദിന ക്വിസ് ,പുസ്തകപരിചയവും സംഘടിപ്പിച്ചു  

moondae

ചാന്ദ്രദിനം

മേത്തല ഗവ:യു .പി.സ്കൂളിലെ ചാന്ദ്രദിനാഘോഷ പരിപാടികൾ ജൂലൈ 21 ന് നടന്നു . റോക്കറ്റ് നിർമാണം ,പതിപ്പ് തയാറാക്കൽ , കൊളാഷ് നിർമാണം എന്നിവ  സ്കൂളിൽ സംഘടിപ്പിച്ചു .