ജി എം യു പി എസ് മാവൂർ/പ്രവർത്തനങ്ങൾ

(ജി യു പി എസ് മാവൂർ/പ്രവർത്തനങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്കൂൾ പ്രവേശനോൽസവം 2026-27

മാവൂർ പഞ്ചായത്ത് തല പ്രവേശനോൽസവം - 2026 പാഠം 1 പുതുയുഗ വിദ്യാലയം- ഉദ്ഘാടനം ജൂൺ 1 ന് മാവൂർ ജി എം യുപി സ്‌കൂളിൽ വെച്ച് ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മുനീറത്ത് ടീച്ചർ നിർവ്വഹിച്ചു. സോഫ്റ്റ്‌സ്കിൽ ട്രെയിനറും കമ്മ്യൂണിക്കേറ്ററുമായ ശ്രീ പ്രദീപ് കുമാർ കെ.പി മുഖ്യാതിഥി ആയിരുന്നു . ആരോഗ്യ വിദ്യാഭ്യാസ സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഗീതാമണി ആധ്യക്ഷം വഹിച്ച ചടങ്ങിൽ പ്രധാനാധ്യാപിക ശ്രീമതി.കെ.ടി മിനി ടീച്ചർ സ്വാഗതം പറഞ്ഞു . SMC ചെയർമാൻ ഉസ്‌മാൻ , അലി മംഗലശ്ശേരി, നാസർ വളപ്പിൽ, വിവിധ വാർഡ് മെമ്പർമാരായ ഉമാദേവി ഫൗസിയ, അനസ്, എൻ.പി അഹമ്മദ് അഷ്‌റഫ് കെ എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു.

ഒന്നാം ക്ലാസിലെ കുട്ടികൾക്കായി ബഹുമാനപ്പെട്ട എം.എൽ .എ ശ്രീ റസാഖ് മാസ്റ്ററുടെയും (അക്ഷരമിഠായി ) മാവൂർ സർവ്വീസ് സഹകരണ ബാങ്കിൻ്റെയും സമ്മാനവിതരണം ഉണ്ടായിരുന്നു. പ്രീപ്രൈമറി കുട്ടികൾക്കായി സ്‌കൂളിലെ സ്‌റ്റാഫ് സെക്രട്ടറി ആശ ടീച്ചർ സമ്മാനങ്ങൾ നൽകി. സ്കൂൾ എസ് ആർ ജി കൺവീനർ ശ്രീമതി ഷൈനി ടീച്ചർ നന്ദി പ്രകാശിപ്പിച്ചു .

പരിസ്ഥിതി ദിനാചരണം

 

മാവൂർ ജി എം യു പി സ്‌കൂളിൽ പരിസ്‌ഥിതി ദിനം ഹരിതം എക്കോ ക്ലബ്ബ് , സയൻസ് ക്ലബ്ബ് , സീഡ് ക്ലബ് എന്നിവയുടെ നേതൃത്ത്വത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു മാവൂർ ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ വിവിധ വിദ്യാലയങ്ങൾക്കുള്ള ഫലവൃക്ഷത്തൈ വിതരണത്തിൻ്റെ ഉദ്ഘാടനം സ്‌കൂളിൽ വെച്ച് ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മുനീറത്ത് ടീച്ചർ നിർവ്വഹിച്ചു.. എസ് എം സി ചെയർമാൻ ഉസ്മാൻ ചടങ്ങിൽ സന്നിഹിതനായിരുന്നു .

മാവൂർ സ്റ്റേഷൻ പോലീസ് ഓഫീസർ ശ്രീ റിനീഷിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ലഹരിക്കക്കതിരെ ബോധവൽക്കരണ ക്ലാസ് നടത്തി.

കുട്ടികൾക്കായി പരിസ്ഥിതി ദിന ക്വിസ് മൽസരം, പോസ്റ്റർ മൽസരം,കവിതാലാപനം, ഒരു ക്ലാസിന് ഒരു ചെടി പദ്ധതി, പ്രകൃതി നടത്തം, വീട്ടിൽ അമ്മയ്ക്കായി ഒരു മരം പദ്ധതി തുടങ്ങി വിവിധ പരിപാടികൾ നടത്തി. അധ്യാപകരായ ഷൈനി ടീച്ചർ , ദിവ്യ ടീച്ചർ , ജിഷ ടീച്ചർ,അനു ടീച്ചർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.