ആ മരത്തണലിൽ നിന്നുണർന്നു ഞാൻ
തിരഞ്ഞു നാലു ദിക്കിലും എൻ മാസ്കിനെ
ആ പുഴയുടെ വെള്ളത്തിനെന്തു കുളിർമ
തുഴഞ്ഞു ഞാൻ തോണി മുന്നോട്ട്
കൊയ്യാതെ കിടന്ന നെൽവയലുകൾ
വാടിക്കരിഞ്ഞ പച്ചക്കറിത്തോട്ടങ്ങൾ
നൊമ്പരമായി എന്നിലും
ഓലമേഞ്ഞ കൂരയിൽ നിന്നും
കാതോർത്തു ഞാൻ എന്തിനോ വേണ്ടി
ഒരു നെടുവീർപ്പോടെ ഞാൻ ചോദിച്ചു
എന്നു പോകും ഈ കൊറോണ
അപ്പോൾ എന്നോട് ആരോ പറഞ്ഞു
ഈ കാലവും കടന്നു പോകും