കൊറോണയെന്നൊരു മഹാമാരി
നാടാകെ പടരുമ്പോൾ വഴികൾ
പ്രതിരോധത്തിൻ വഴികൾ നാം
അറിഞ്ഞിടേണ്ടേ കൂട്ടാരേ
പനിയോ ചുമയോ ഉണ്ടെങ്കിൽ
വീട്ടിനുള്ളിൽ കഴിയണം
കൂട്ടംകൂടി കഴിയരുത്
കൂട്ടുകാരെ ഒഴിവാക്കാം
ഇടയ്ക്കിടയ്ക്ക് സോപ്പിട്ട്
ഇടതടവില്ലാതെ കൈ കഴുകാം
അണിഞ്ഞിടേണം മാസ്കും ഗ്ലാസും
പുറത്തുപോകും നേരത്ത്
യാത്രകളൊക്കെ ഒഴിവാക്കീടാം
ആർഭാടങ്ങളുമൊഴിവാക്കാം
വിദേശ വാസികൾ വന്നെന്നാൽ
ക്വാറന്റൈനിൽ കഴിയേണം
രോഗഭീതി ഉണ്ടെങ്കിൽ
ഓർമിച്ചീടൂ ദിശയുടെ നമ്പർ
നിർദേശങ്ങൾ പാലിച്ചീടാം
നാടിൻ നന്മയക്കാണല്ലോ