ജി യു പി എസ് മട്ടനൂർ/അക്ഷരവൃക്ഷം/കരുതൽ
കരുതൽ
ഉമ്മറത്തെ ചാരുകസേരയിലിരുന്ന് പത്രം വായിക്കുകയായിരുന്നു രാമു. അപ്പോഴാണ് ഭാര്യ സുജ വിളിക്കുന്നത്. "എന്താ സുജേ ?” രാമു ചോദിച്ചു. "മാണിക്കോത്തെ രാജീവൻ ഗൾഫിൽനിന്നും വന്നിട്ടുണ്ട് ഒന്ന് പോകണ്ടേ വീട്ടിൽ ? എന്തോ വയ്യാകയും ഉണ്ടെന്ന് ഭാര്യ സുമ പറഞ്ഞു" "ഞാൻ ഇപ്പോ വരണില്ല നീ ഒന്ന് പോയിട്ട് വാ" എന്ന് പറഞ്ഞ് രാമു അകത്തേക്ക് പോയി. "രാജീവാ നീ ഗൾഫിൽനിന്ന് വന്നു തൊട്ടു എന്തോ ക്ഷീണമാണെന്ന് പറയുന്നതു കേട്ടു. എന്തുപറ്റി ?". "ശരിയാ സുജേച്ചീ എന്തോ തലവേദനയും നല്ല പനിയും തൊണ്ടവേദനയാണെങ്കിൽ കുറയുന്നുമില്ല". തിരിച്ചു വീട്ടിലെത്തി കുറച്ചു ദിവസം കഴിഞ്ഞപ്പോഴാണ് രാജീവ് എന്തോ മഹാമാരിയാണെന്ന് അറിയുന്നത്. കൊറോണ വൈറസ് രോഗമാണ് എന്നാണ് ഡോക്ടർ പറഞ്ഞത്. ആ മഹാമാരി ബാധിച്ച രാജീവൻ ഈ ലോകത്തോട് വിട പറഞ്ഞു. ആരോഗ്യപ്രവർത്തകനായ പ്രശാന്ത് അടുത്തദിവസം വീട്ടിൽ വന്ന് അവരോട് കോവിഡ് എന്ന രോഗത്തെക്കുറിച്ചും ശുചിത്വം പാലിക്കേണ്ടതിന്റെയും സാമൂഹിക അകലം പാലിക്കേണ്ടതിന്റെയും കാര്യങ്ങൾ അവരോട് പറഞ്ഞു. പക്ഷെ അതൊന്നും അവർ ചെവിക്കൊണ്ടില്ല, അതിനുമാത്രം പ്രശ്നമൊന്നുമില്ലെന്നാണ് രാമു പ്രശാന്തനോട് പറഞ്ഞത്. പിന്നെയും ദിവസങ്ങൾ കഴിഞ്ഞു രാമു വിറക് പണിയെടുക്കുന്നിടത്തേക്ക് സുജയേയും കൂട്ടി. വിറക് കെട്ടി വയ്ക്കുമ്പോൾ അവൾക്ക് വല്ലാത്ത തലവേദന വന്നു. രാമു തൊട്ടുനോക്കിയപ്പോൾ നെറ്റി വല്ലാതെ പൊള്ളുന്നുമുണ്ട്. അവൾക്ക് വിറ വരാൻ തുടങ്ങി. പെട്ടെന്നുതന്നെ സുജയേയും കൂട്ടി ആശുപത്രിയിൽ എത്തി. സുജക്ക് കോവിഡാണെന്ന് തിരിച്ചറിഞ്ഞ രാമു വിങ്ങിപ്പൊട്ടി, ഏകനായി വീട്ടിലെത്തി. തൻറെ ഭാര്യക്ക് വേണ്ടി പ്രാർത്ഥിച്ചു. പക്ഷേ അവൾ തിരിച്ചു വന്നില്ല. രാമുവിന് ആരുമില്ലാതായി. അവൻ സുജയെക്കുറിച്ച് തന്നെ ഓർത്തിരുന്നു പെട്ടെന്നൊരു ദിനം രാമുവിനു ബോധം മറിയുന്നത് പോലെ. തോന്നി വല്ലാത്ത പനി. പിന്നീടെപ്പോഴോ ബോധം തെളിഞ്ഞപ്പോൾ താൻ ആശുപത്രികിടക്കയിലാണെന്ന് മനസ്സിലായി. രാമുവിനെ ഡോക്ടർ വെന്റിലേറ്ററിലേക്ക് മാറ്റി. ഭാഗ്യവശാൽ രാമുവിന് തന്റെ ജീവൻ തിരിച്ചുകിട്ടി. അയാൾ ഏകാകിയായി വീട്ടിലേക്ക് മടങ്ങി. കഴിഞ്ഞ കാര്യങ്ങൾ ഓർത്തിട്ട് കാര്യമില്ലെന്ന് രാമുവിന് മനസ്സിലായി ആവശ്യമായ മുൻകരുതലുകൾ എടുക്കാത്തതാണ് തൻറെ ഭാര്യയ്ക്ക് ഈ ഗതികേട് വരുത്തിയതെന്ന് രാമു മനസ്സിലാക്കി. ആരോഗ്യവകുപ്പിന്റേയും സർക്കാരിന്റെയും നിർദേശമനുസരിച്ച് രാമു ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ച് തന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോയി.
സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ