മഹാഭാരതത്തിലെ ഭീമസേനൻ തന്റെ സഹോദരങ്ങളോടൊപ്പം പാഞ്ചാലിക്ക് വേണ്ടി കല്യാണ സൗഗന്ധികം അന്വേഷിച്ച് ഇതു വഹി പോകുകയും, ഒരു രാക്ഷസിയോട് 'പൂവ് തരുമോ' എന്ന് ചോദിക്കുകയും ചെയ്തു. 'പൂവ് തരുമോ' എന്നു ചോദിച്ചതിനാലാണ് ഈ ഗ്രാമത്തിനു പൂതാടി എന്ന പേരു വന്നത് എന്ന് പറയപ്പെടുന്നു.

പ്രാചീനമായ വയനാടിന്റെ ചരിത്രത്തെക്കുറിച്ച്സമഗ്രമായ അന്വേഷണങ്ങൾ ഇനിയും ഉണ്ടായിട്ടില്ല. 1805-ൽ കേരള സിംഹം പഴശ്ശി രാജാവിന്റെ ജീവത്യാഗത്തോടെ നാമാവശേഷമായ കോട്ടയം രാജവംശ ത്തിന്റെ കാലം മുതലാണ് പലരും വയനാടിന്റെ ചരിത്രം ആരംഭിക്കുന്നത്. കോട്ടയം രാജാക്കന്മാരുടെ ആധിപത്യത്തിന് മുമ്പ് വയനാട് ഭരിച്ചിരുന്നതായി പറയപ്പെടുന്ന വേടരാജാക്കന്മാരെ പറ്റിയും അതിനു മുമ്പുള്ള കാലഘട്ടത്തെ പറ്റിയുമുള്ള ചരിത്രം ഇന്നും അവ്യക്തമാണ്. കോട്ടയം രാജാക്കന്മാരുടെ കീഴിൽ വയനാടിനെ ഭരണ സൗകര്യത്തിനായി പത്തുനാടുകളായി വിഭജിച്ചിരുന്നു. ഇതിലൊന്നായ വയനാട് സ്വരൂപത്തിൽ കുപ്പത്തോട് പുറക്കാടി, അഞ്ചു കുന്ന്, പൂതാടി എന്നീ പ്രദേശങ്ങൾ ഉൾപ്പെട്ടിരുന്നു. ദേശത്തിന്റെ അധിപൻ ദേശവാഴികളായിരുന്നു. വയനാട്ടിലേക്ക് ഈ നൂറ്റാണ്ടിന്റെ നാൽപ്പതു കളോടെ ഉണ്ടായ സംഘടിത കുടിയേറ്റത്തിന്റെ ഫലമായി രൂപപ്പെട്ട സങ്കരസംസ്കാരമാണ് പൂതാടിയിലും ഉരുത്തിരിഞ്ഞത്. തദ്ദേശ വാസികളയേ ഗാത്രജനതയുടെ തനതു സംസ്കാരവു o സ്വാശ്രയ ജീവിത ഘടനയും അവർ സ്വതന്ത്രരായി താമസിച്ചിരുന്ന വിസ്തൃതമായ വനപ്രദേശങ്ങളിലേക്കായിരുന്നു ഈ കുടിയേറ്റ ജനതയുടെ കടന്ന് വരവ്. മലബാർ, തിരുവതാംകൂർ പ്രദേശങ്ങളിൽ നിന്ന് കുടിയേറിയവരും അധ്യാനശീലരുമായ ഒരു വിഭാഗം ജനങ്ങളും ഇവരിൽ പെടുന്നു.