ജി യു പി എസ് പിണ്ടിമന/അക്ഷരവൃക്ഷം/വ്യക്തിഗത ശുചിത്വവും ആരോഗ്യ പ്രവർത്തനവും

വ്യക്തിഗത ശുചിത്വവും ആരോഗ്യ പ്രവർത്തനവും

എൻ്റെ വീടിനടുത്ത് ഒരു പാവപ്പെട്ട സ്ത്രീ ഉണ്ടായിരുന്നു.അവർ രോഗിയായിരുന്നു. മറ്റാരും സഹായത്തിനുണ്ടായിരുന്നില്ല. വ്യക്തി ശുചിത്വമോ വീടും പരിസരവും വൃത്തിയാക്കുവാനോ വയ്യാത്ത ആളായിരുന്നു അവർ. അവരെ കാണാൻ ഞാനും അമ്മയും ഒരുനാൾ പോയി. അവരെ കണ്ടപ്പോൾ ഞാൻ എൻ്റെ അമ്മയുടെ പുറകിൽ ഒളിച്ചു നിന്നു. കാരണം മെലിഞ്ഞ ശരീരവും നീണ്ട നഖവും വൃത്തിയില്ലാത്ത വസ്ത്രവും ആയിരുന്നു അപ്പോൾ അവർക്ക്'. ഈ വിവരം ഞങ്ങൾ ആരോഗ്യ പ്രവർത്തകരുടെ ശ്രദ്ധയിൽ പെടുത്തുകയും അതുമൂലം അവർ അവരെ ആശുപത്രിയിൽ കൊണ്ടുപോയി മരുന്നും മറ്റു കാര്യങ്ങളും നൽകുകയും ചെയ്തു. ഞങ്ങൾ കുറച്ചു പേർ ചേർന്ന് വീടുംപരിസരവും വൃത്തിയാക്കുകയും നല്ല വസ്ത്രങ്ങൾ വാങ്ങി നൽകുകയും ചെയ്തു. അവർക്ക് അത്രയും ചെയ്ത് ഞങ്ങൾ ആശുപത്രിയിൽ ചെന്ന് വേണ്ടുന്ന സഹായങ്ങൾ ചെയ്തു കൊടുത്തു. അവരെ ആരോഗ്യമുള്ള ഒരു സ്ത്രീയാക്കി മാറ്റാൻ എനിക്കും എൻ്റെ കൂട്ടുകാർക്കും സാധിച്ചു.' വീട്ടിൽ തിരിച്ചെത്തിയ ആ വ്യക്തിക്ക് അതിശയമായിരുന്നു. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും വേണമെന്ന് അവരെ ബോധ്യപ്പെടുത്തി ഞങ്ങൾ തിരിച്ചു പോന്നു. ഈ കോവിഡ് കാലത്ത് സ്വയം ശുചിത്വം പാലിക്കൂ'... നാടിനെ രക്ഷിക്കൂ...

അലൻ ബി.റ്റി.
7A ഗവ.യു.പി.സ്ക‍ൂൾ പിണ്ടിമന
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ