ജി യു പി എസ് പിണ്ടിമന/അക്ഷരവൃക്ഷം/നേർക്കാഴ്ച്ചകൾ
നേർക്കാഴ്ച്ചകൾ
അതി മനോഹരമായ ഒരു ഗ്രാമത്തിൽ ജനങ്ങൾ തിങ്ങിപ്പാർത്തിരുന്നു.പുറം ലോകവുമായി വലിയ ബന്ധങ്ങളില്ലാത്ത അവർ കൃഷിപ്പണി ചെയ്താണ് ജീവിച്ചിരുന്നത്.പോലീസ് സ്‌റ്റേഷനോ കോടതിയോ ഇല്ലാത്ത ആ ഗ്രാമത്തിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് അവിടത്തെ ഗ്രാമത്തലവനായിരുന്നു. ഒരു ദിവസം താടിയും മുടിയും നീട്ടി വളർത്തിയ ഒരു പ്രാകൃത മനുഷ്യൻ ഒരു സൈക്കിളിൽ ആ ഗ്രാമത്തിലെത്തി. ഒരു വീട് പണിത് മറ്റാരുമായി ബന്ധമില്ലാത്ത രീതിയിൽ താമസമാരംഭിച്ചു ദിനങ്ങൾ കടന്നു പോകുന്നതിനിടെ ആ ഗ്രാമത്തിൽ ഒരു മാറാരോഗം പിടിപെട്ടു. ഒരു രാജ്യവും മരുന്നു പോലും കണ്ടു പിടിക്കാത്ത രോഗം. അനേകം ആളുകൾ പല രാജ്യങ്ങളിലും മരിച്ചുവീണു പൊതുഗതാഗത മാർഗങ്ങൾ നിർത്തിവെച്ച് രാജ്യങ്ങൾ ഈ രോഗത്തിനെതിരെ പോരാടിയിട്ടും ആർക്കും ഈ രോഗത്തെ പിടിച്ചു നിർത്താനായില്ല.സമ്പർക്കത്തിലൂടെ പകരുന്ന ഈ വൈറസിനെ കൊറോണ അഥവാകോവിഡ് 19 എന്നറിയപ്പെട്ടു.ഈ മഹാരോഗത്തെ എങ്ങനെയെങ്കിലും പിടിച്ചുകെട്ടുന്നതിനു വേണ്ടി ആ ഗ്രാമത്തിലെ ആമനുഷ്യൻ തന്റെ സൈക്കിളിൽ ആ ഗ്രാമം മുഴുവൻ ചുറ്റിനടന്ന് അവിടത്തെ ആളുകളെ ബോധവാൻമാരാക്കി വ്യക്തികൾ തമ്മിലുള്ള അകലം പാലിക്കുവാനും കൈകൾ എപ്പോഴും ശുചിയാക്കി വയ്ക്കുവാനും ജാഗ്രതയോടു കൂടിയിരിക്കുവാനും ഉപദേശിച്ചു. അവർ മറ്റുള്ള ഗ്രാമങ്ങളിൽ നിന്നും ഇവിടേക്ക് രോഗം പകരാതിരിക്കുന്ന തിനു വേണ്ടി ശ്രമിക്കുകയും ആ ഗ്രാമത്തെ അദ്ദേഹം കോവിഡ് മുക്ത ഗ്രാമമാക്കി മാറ്റുകയും ചെയ്തു.ഇപ്പോൾ അയാൾ ആ ഗ്രാമവാസി ക ളു ടെ പ്രിയപ്പെട്ടവനായി മാറി. നമുക്കും ഈ മഹാമാരിക്കെതിരെ പൊരുതാം. ഇതിനായി ജീവൻ പണയം വെച്ച് ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്കു വേണ്ടി നമുക്കു പ്രാർത്ഥിക്കാം. ഭയമല്ല ജാഗ്രതയാണ് വേണ്ടത് .
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |