ജി യു പി എസ് പിണങ്ങോട്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാലയം 116ാം വർഷത്തിലേക്ക് കടക്കുമ്പോൾ ഭൗതിക സാഹചര്യത്തിൽ ഒരു കുതിച്ചുചാട്ടം തന്നെ ഈ വിദ്യാലയത്തിൽ ഉണ്ടായിട്ടുണ്ട്. പൊതുവിദ്യാഭ്യാസ രംഗത്ത് കാലഘട്ടമായിട്ടുള്ള മാറ്റത്തിന്റ അലയൊലികൾ ഈ വിദ്യാലയത്തിലും ഉണ്ടായിട്ടുണ്ട്.  ഏറ്റവും പുതിയതായി രണ്ട് കോടി കിഫ്ബി ഫണ്ട് ഉപയോഗിച്ചു പൂർത്തിയായി വരുന്ന 12 ക്ലാസ് മുറികൾ ഉള്ള ഒരു കെട്ടിടം കൂടി ഈ വിദ്യാലയത്തിന് സ്വന്തമാവുകയാണ്.അറിവ് വിരൽത്തുമ്പിൽ എത്തിനിൽക്കുന്ന ഈ കാലഘട്ടത്തിൽ പിന്നോക്ക മേഖലകളിൽ നിന്നുള്ള വിദ്യാർഥികൾക്കായി വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി kite നൽകിയ ലാപ് ടോപ്പുകളും,സ്മാർട്ട് ക്ലാസ്സ് റൂം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിന് വിദ്യാലയത്തിനായി kite നൽകിയ ലാപ് ടോപ്പുകളും ഈവിദ്യാലയത്തിൻെറ ഭൗതിക സൗകര്യത്തിൻെറ മാറ്റു കൂട്ടി.2 ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

പ്രധാന ഭൗതിക സൗകര്യങ്ങൾ

  • ആകെ 26 ക്ലാസ്സ് മുറികൾ
  • ഇംഗ്ലീഷ്,മലയാളം മീഡിയം ക്ലാസ്സുകൾ
  • പ്രീ പ്രൈമറി
  • കമ്പ്യൂട്ടർ ലാബ്
  • മഴവെള്ള സംഭരണി
  • പൈപ്പ് വെള്ളം
  • സയൻസ് ലാബ്
  • വായനമുറി
  • ഓഫീസ് മുറി
  • സ്റ്റാഫ് റൂം
  • ടോയ് ലറ്റ്
  • റാംപ്
  • റെയിൽ
  • പബ്ലിക് അഡ്രസ്സിംഗ് സിസ്റ്റം
  • ലൈബ്രറി
  • കുട്ടികളുടെ പാർക്ക്
  • പാചകപ്പുര
  • ഉച്ചഭക്ഷണം
  • പ്രഭാതഭക്ഷണം
  • സ്റ്റോർ റൂം
  • കളിസ്ഥലം
  • ഓഡിറ്റോറിയം
  • പൂന്തോട്ടം
  • പച്ചക്കറി തോട്ടം
  • ജൈവ പന്തൽ
  • പരിശോധനമുറി
  • ഗോത്രസാരഥി