ജി യു പി എസ് പിണങ്ങോട്/ഇംഗ്ലീഷ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഇന്ന് നമ്മുടെ സമൂഹത്തിൽ ഇംഗ്ലീഷ് ഭാഷയോടുള്ള അമിതമായ ആഭിമുഖ്യം വളർന്നു വരുന്നതായി കാണാം. വിദ്യാഭ്യാസമെന്നാൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ആണെന്ന ധാരണ സാധാരണക്കാർക്കിടയിൽ പോലും കടന്നു വരുന്നു. ഇതിനു പ്രധാന കാരണം തൊഴിൽരംഗം, കച്ചവടം, സാങ്കേതിക വിദ്യ സ്വായത്തമാക്കൽ ,സോഷ്യൽ മീഡിയ കൈകാര്യം ചെയ്യാൻ ഉന്നത വിദ്യാഭ്യാസം നേടാൻ തുടങ്ങി എല്ലാ രംഗത്തും മികവു പുലർത്തണമെങ്കിൽ ഇംഗ്ലീഷ് ഭാഷ അറിഞ്ഞേ തീരൂ എന്നതാണ് .ഈ സാഹചര്യത്തിൽ പൊതു വിദ്യാലയത്തിലെ സാധാരണക്കാരായ വിദ്യാർഥികളും ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നതിനും അനായാസം കൈകാര്യം ചെയ്യുന്നതിലും പുറകോട്ട് പോകരുത് എന്ന ഉദ്ദേശത്തോടുകൂടിയാണ് ഇംഗ്ലീഷ് ക്ലബ്ബ് രൂപീകരിച്ചിട്ടുള്ളത്

SEtLE

പിണങ്ങോട് ഗവൺമെന്റ് യുപി സ്കൂളിൽ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നു. ഹലോ ഇംഗ്ലീഷ് മുതൽ വ്യത്യസ്ത പരിപാടികൾ ഈ ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ നടപ്പിലാക്കി വരുന്നു.

നടപ്പിലാക്കാറുള്ള പ്രധാന പരിപാടികൾ

  • നാടകം
  • ഇംഗ്ലീഷ് സിനിമ പ്രദർശനം
  • റോൾ പ്ലേ
  • മാഗസിൻ
  • ഇംഗ്ലീഷ് അസംബ്ലി
  • ഇംഗ്ലീഷ് സോങ്
  • ഹലോ ഇംഗ്ലീഷ്
  • ഡേ സെലിബ്രേഷൻസ്
  • തീയേറ്റർ ക്ലബ്ബ്