അതിജീവനം
തകർക്കണം തകർക്കണം
നമ്മളീ കൊറോണ തൻ കണ്ണിയെ
തുരത്തണം തുരത്തണം നമ്മളീലോകഭീതിയെ
ഭയപ്പെടേണ്ട കരുതലോടെ ഒരുമയോടെ നീങ്ങിടാം
മുന്നൽ നിന്ന് പട നയിച്ച് കൂടെയുണ്ട് പോലീസും
ഒരുമയോടെ കൂടെ നിന്നീ വിപത്തിനെ നേരിടാം
മുഖത്ത് നിന്ന് പുഞ്ചിരികൾ മാഞ്ഞിടാതെ നോക്കിടാം
മാസ്കുകൊണ്ട് മുഖം മറച്ച് അണുവിനെ അകറ്റീടാം
കൈകഴുകി കൈതൊടാതെ പകർച്ചയെ അകറ്റീടാം
ഒത്തുകൂടൽ സൊറ പറച്ചിൽ ഒക്കെയും നിറുത്തീടാം
പുറത്തുപോയി വീട്ടിൽ വന്നാൽ അംഗശുദ്ധി ചെയ്തിടാം
തകർക്കണം തുരത്തണം നമ്മളീ കൊറോണയേ
നാട്ടിൽ വരും പ്രവാസികൾ വീട്ടിൽ തന്നെ നിന്നീടേണം
ഭരണകൂട നിയന്ത്രണങ്ങൾ ഒക്കെയും പാലിച്ചീടേണം
ഇനിയൊരാൾക്കും നിങ്ങളാൽ രോഗം വരാതെ നോക്കീടേണം
വെറുതെയുള്ള യാത്രകളൊക്കെയും ഒഴിവാക്കീടേണം
വൃദ്ധരും കുഞ്ഞുങ്ങളും വീടൊതുങ്ങി നിന്നീടേണം.
ഒരുമയോടെ കരുതലോടെ നാടിനായ് നീങ്ങിടാം
തകർത്തിടാം നമ്മിൽ നിന്നീ മാരിതൻ കണ്ണിയെ
തുരത്തിടാം നാട്ടിൽ നിന്നീ ഭീതിയെ
അഫ്രീന കുഞ്ഞബ്ദുള്ള
6ാം തരം
ജി.യു.പി.എസ് പാലക്കോട്