ജി യു പി എസ് നുള്ളിപ്പാടി/അക്ഷരവൃക്ഷം/ യഥാർത്ഥ സുഹൃത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
യഥാർത്ഥ സുഹൃത്ത്
പണ്ടൊരു കാട്ടിൽ കുറെ മൃഗങ്ങളും പക്ഷികളും സന്തോഷത്തോടെ ഒരു കുടുംബം പോലെ കഴിഞ്ഞിരുന്നു . അവിടെ അണ്ണാറക്കണ്ണനും മഞ്ഞക്കിളിയും വളരെ നല്ല സുഹൃത്തുക്കളായി ഒരേ മരത്തിൽ താമസിച്ചിരുന്നു .ഇരുവരും അവരുടെ സുഖവും ദുഖവും ഒരു പോലെ പങ്കുവെച്ചു. ഒരിക്കൽ മഞ്ഞക്കിളി കുറെ മുട്ടയിട്ടു . തീറ്റ തേടാൻ പോകുന്ന സമയത്ത് അണ്ണാറക്കണ്ണൻ ആ മുട്ടയ്ക്ക് കാവലിരുന്നു .മുട്ട വിരിഞ്ഞു ചേലൊത്ത കുഞ്ഞുങ്ങൾ പുറത്ത് വന്നു . അവരുടെ കുഞ്ഞുകരച്ചിൽ അണ്ണാറക്കണ്ണനും മറ്റു പക്ഷിമൃഗാദികളും ആസ്വദിച്ചിരുന്നു .

മഞ്ഞക്കിളി തീറ്റതേടാൻ പോയിടത്ത്നിന്നും ഒരു പരുന്തച്ചനെ സുഹൃത്തായി കിട്ടി . തന്റെ കൂട്ടിലേക്ക് സുഹൃത്തിനെ വിരുന്നിനു ക്ഷണിച്ചു . .ശേഷം ഇരുവരും നല്ല സുഹൃത്തുക്കളായി മാറി . അണ്ണാറക്കണ്ണനു ഒറ്റപ്പെട്ടതുപോലെ തോന്നി . മഞ്ഞക്കിളിയും പരുന്തച്ചനും എന്നും ഒന്നിച്ചായി . ഒരിക്കൽ ഒരു ഇടിവെട്ടിമഴയിൽ കുഞ്ഞുങ്ങൾ മഴ നനഞ്ഞു കൊണ്ടിരുന്നു . ആ സമയത്ത് മഞ്ഞക്കിളി തീറ്റ തേടാൻ പോയിരുന്നു . പരുന്തച്ചനാണെങ്കിൽ തന്റെ സുരക്ഷ നോക്കി സ്വന്തം കൂട്ടിലേക്ക് പറന്നു പോയി. അണ്ണാറക്കണ്ണൻ വന്നു ആ കുഞ്ഞുങ്ങളെ തന്റെ കൂട്ടിലേക്ക് മാറ്റി. തീറ്റ തേടി തിരിച്ചു വന്ന മഞ്ഞക്കിളിയുടെ കണ്ണുകൾ ആ കാഴ്‍ച കണ്ടു, കുറ്റബോധം കൊണ്ട് അവളുടെ മനസ്സ് നീറി , കണ്ണ് നിറഞ്ഞു . അവൾ ഓടിച്ചെന്ന് അണ്ണാറക്കണ്ണനെ വാരിപ്പുണർന്നു . നീയാണെന്റെ നല്ല സുഹൃത്ത് എന്ന് മഞ്ഞക്കിളി അണ്ണാറക്കണ്ണന്റെ കാതിൽ ഓതി . ഏതൊരു ആപത്തിലും സഹായിക്കുന്നവനാണ് യഥാർത്ഥ സുഹൃത്ത് എന്ന തിരിച്ചറിവ് അവരുടെ സൗഹൃദത്തെ കൂടുതൽ ദൃഢമാക്കി.

ANAGHA.
3 B ജി യു പി എസ് നുള്ളിപ്പാടി
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ