ജി യു പി എസ് നുള്ളിപ്പാടി/അക്ഷരവൃക്ഷം/ ഇരുൾ ജീവിതം

Schoolwiki സംരംഭത്തിൽ നിന്ന്
ഇരുൾ ജീവിതം
ഒരു ദിവസം ഒരു ഉച്ച സമയത്ത് ഭക്ഷണവും കഴിച്ച് സ്‌കൂൾ വരാന്തയിൽ കളിക്കുകയായിരുന്നു ഞങ്ങളെല്ലാവരും . ചുട്ടുപൊള്ളുന്ന വെയിലാണെങ്കിലും കൂട്ടുകാരുമൊത്ത് കളിച്ചു നടക്കുവാൻ ഒരു രസമാ..... ആ സമയത്താണ് ടീച്ചർ വന്ന് ഒരു ദുഃഖവാർത്ത അറിയിച്ചത്,മനുഷ്യജീവനെ കാർന്നുതിന്നുന്ന മഹാമാരി " കോവിഡ് 19 "നെ തുടർന്ന് എല്ലാ വിദ്യാഭാസ സ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചിരിക്കുന്നുവെന്ന് . നിരന്തരം പത്രങ്ങളിലും ടെലിവിഷനുകളിലും മുഖ്യവാർത്തയായിവന്ന അന്യരാജ്യങ്ങളിലെ ആ രോഗം നമ്മുടെ കൊച്ചുകേരളത്തിലും വന്നിരിക്കുന്നു . കരുതൽ വേണ്ടിയിരിക്കുന്നു, ഒപ്പം വ്യക്തി ശുചിത്യവും പരിസര ശുചിത്യവും , പ്രധാനമായും വ്യക്തി ശുചിത്യം ,പ്രധാന അധ്യാപികയുടെ ഉപദേശമായിരുന്നു .

പിറ്റേന്ന് മുതൽ രാവിലെ എഴുന്നേൽക്കുവാൻ വേണ്ടിയുള്ള അമ്മയുടെ പതിവ് വിളിയില്ല . പ്രഭാത കൃത്യങ്ങളുടെ സമയം മാറി . പതിവുപോലെ സ്‌കൂളിലേക്ക് ഒരുങ്ങുവാനില്ല .ടെലിവിഷനിലും റേഡിയോവിലും എന്തിന് മൊബൈൽഫോണിൽ വരെ കൊറോണയെക്കുറിച്ചുള്ള വർണ്ണനകൾ മാത്രം . മറ്റു രാജ്യങ്ങൾ പതിനായിരക്കണക്കിന് ജീവന് വിലപറയേണ്ടിവന്നു . ഈ വൈറസിനെ പ്രതിരോധിക്കാൻ സർക്കാർ ഹർത്താൽ പോലെ ലോക്ഡൗൺ എന്ന പേരിൽ നഗരത്തെ നിശ്ചലമാക്കാൻ ഉത്തരവിട്ടു .ഒറ്റ മനുഷ്യൻ പോലും നഗരത്തിൽ ഇറങ്ങാൻ പാടില്ല , നഗരം നിശബ്ദമായി ,വാഹനങ്ങളുടെ ചീറിപ്പാഞ്ഞുള്ള ഓട്ടമില്ല , വഴിയോര കച്ചവടങ്ങളില്ല , കടകൾ തുറന്നില്ല "എങ്ങും നിശബ്ദം " . എന്നാൽ ഇരയെ വലയിലാക്കാൻ കാത്തുനിൽക്കുന്ന പോലീസ് ഏമാൻമാരുണ്ട് ചുറ്റും . അവർ രാവും പകലും മനുഷ്യജന്മങ്ങൾക്ക് വേണ്ടി പോരാടി ഒപ്പം ആരോഗ്യപ്രവർത്തകരും , അവർ വീടുകളിലേക്ക് ഭക്ഷണസാധനങ്ങൾ എത്തിക്കാൻ തുടങ്ങി . ദിവസങ്ങൾ കടന്നുപോയി . അങ്ങനെ മലയാളിയുടെ വിഷു എന്ന ആഘോഷവും ഓർമ്മകളിൽ മാത്രം കേരളം ഭീതിയിലാണ് ....... പ്രതിഷേധത്തിലാണ് കൊറോണയ്ക്കെതിരെ . ഇനിയെന്തൊക്കെ കാഴ്ചകൾ കാണേണ്ടിവരും, കേൾക്കേണ്ടിവരും എന്നൊന്നും അറിയില്ല . കേരളം ഒന്നിച്ചു കൈകോർത്തു നീങ്ങുന്നു . ഇവിടെ ജാതി ,മതം, സംസ്കാരം ഒന്നിനും സ്ഥാനമില്ല. എത്ര തലമുറകൾ മാറിമാറിവന്നാലും കൊറോണ തന്ന ഈ അനുഭവങ്ങൾ മണ്മറഞ്ഞു പോകില്ല .

ANAGHA.B
3 B ജി യു പി എസ് നുള്ളിപ്പാടി
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം