ജി യു പി എസ് തലപ്പുഴ/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

ലോകം മുഴുവൻ കൊറോണ ഭീതിയിലാണല്ലോ.മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന ഒരു രോഗമാണല്ലോ കോവിഡ് 19 എന്ന കൊറോണരോഗം.ഈയവസരത്തിൽ ഏതു രോഗമാണെങ്കിലും അത് വരാതിരിക്കാൻ നാം പല കാര്യങ്ങൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് മുഖം മറയ്ക്കാനും ,ഇടയ്ക്കിടെ കൈകൾ സോപ്പിട്ടു കഴുകാനും പറയുന്നത് രോഗാണുവിന്റെ വ്യാപനം തടയാനാണ്.നമ്മുടെ അമ്മമാർ പറയുന്നത്പോലെ രാവിലെ എഴുന്നേറ്റു വീടും പരിസരവും അടിച്ചുവാരി വൃത്തിയാക്കുക,അലക്കി കുളിക്കുക,പുറത്തുപോയി വരുമ്പോൾ കൈകാലുകൾ കഴുകുക,മുറിയുടെ ജനൽ തുറന്നു വായു സഞ്ചാരം ഉറപ്പു വരുത്തുക തുടങ്ങിയ കാര്യങ്ങൾ നാം ചെയ്യണം.നമ്മൾപോഷകാഹാരങ്ങൾ കഴിക്കണം .പച്ചക്കറികളും പഴങ്ങളും ആഹാരത്തിൽ ഉൾപ്പെടുത്തണം.ധാരാളം വെള്ളം കുടിക്കണം.നാം ഉപയോഗിക്കുന്ന പത്രങ്ങൾ ,തുണികൾ മറ്റു വസ്തുക്കൾ തുടങ്ങിയവ മറ്റുള്ളവരുമായി പങ്കിടാതെ ശ്രദ്ധിക്കുക.മഹാമാരികൾ വരുമ്പോൾ വ്യക്തിശുചിതം ,പരിസരശുചിത്വം എന്നിവയോടൊപ്പം അധികാരികളും ആരോഗ്യപ്രവർത്തകരും പറയുന്ന നിർദേശങ്ങളും നാം പാലിക്കണം.ഇതെല്ലം നാടിൻറെ നന്മയ്ക്കാണെന്നു കരുതി രോഗങ്ങൾക്കെതിരെയുള്ള പോരാട്ടത്തിൽ നമുക്ക് പങ്കാളികളാകാം.

നിഷാനത്ത് ഫാത്തിമ
3 ബി ജി യു പി എസ് തലപ്പുഴ
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം