ശിരസ്സുയർത്തി നിന്ന് സൂര്യനെ
വരവേൽക്കുന്ന വൃക്ഷങ്ങളും
തളിരിലകളിൽ തലോടിയ
വെള്ളമുത്തുകൾ പോലെ താഴേക്ക്
ഇറ്റിറ്റു വീഴുന്ന മഞ്ഞുതുള്ളികളും
കളകളാരവം മുഴക്കി ഒഴുകുന്ന
പുഴകളും തേനരുവികളും
കലപില ശബ്ദം കൂട്ടി വാനിൽ
പറക്കും പറവകളും
ഇതെല്ലം ഒത്തിണങ്ങിയ ഒരു
സുന്ദരകാലമുണ്ടായിരുന്നു നമുക്ക് .
ഇതെല്ലം ഇന്ന് അപ്രതീക്ഷിതമായോ നമുക്ക്
ശിരസ്സുയർത്തിനിന്ന വൃക്ഷങ്ങൾ
തൻ ശിരസ്സറുത്തിരിക്കുന്നു
കളകളാരവങ്ങളില്ല ,മുഴക്കങ്ങളില്ല
പെയ്തിറങ്ങുന്ന ഓരോ മഴത്തുള്ളിക്കും
ഒരു പ്രതീക്ഷയുണ്ട്
തന്റെ വരവ് കാത്തിരിക്കുന്ന
മണ്ണിനെ കെട്ടിപ്പുണരാൻ
ആ പ്രതീക്ഷ അസ്തമിച്ചുവോ
ഭൂമിയെ തൊട്ടാൽ ഇന്ന് പൊള്ളുന്നു
അവൾ എന്തൊക്കെയോ വേദനകൾ
ഉള്ളിൽ ഒതുക്കുന്ന പോലെ
മനുഷ്യന്റെ കൈകടത്തൽ അവളെ തളർത്തി
ഇന്നത്തെ ചിന്തകളിൽ ഒരു മരണം
അവൾ മരിച്ചുവോ ....അവൾ മരിച്ചുവോ
കാലപ്രവാഹത്തിൽ പച്ചില ചാർത്തി നിന്നവൾ
സ്നേഹം ബാക്കി പത്രമായി മടങ്ങിയോ ...
അവൾതൻ ആത്മശാന്തിക്കായി …