ജി യു പി എസ് കോട്ടനാട്/അക്ഷരവൃക്ഷം/ശുചിത്വം ഒരു ശീലം
ശുചിത്വം ആരുടെയും നിർബന്ധ പ്രകാരം നമ്മൾ പാലിക്കേണ്ട ഒന്നല്ല. അത് നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമാക്കി മാറ്റേണ്ട ഒരു അത്യാവശ്യ കാര്യമാണ്. അത് നാം ഒരു ശീലമാക്കി മാറ്റണം. ശുചിത്വം നമ്മൾ ഒരു ശീലമാക്കി മാറ്റിയാൽ അത് നമ്മുടെ ശരീരത്തെയും മനസിനെയും ശുചിയാക്കുന്നതോടൊപ്പം നമ്മളിൽ ഒരു നല്ല സ്വഭാവമായി രൂപപ്പെട്ടു വരും. ശുചിത്വ പരിപാലനം എന്നത് ആരോഗ്യ പരമായ ജീവിതത്തിനു അത്യാവശ്യമായ ഒരു കാര്യമാണ്. കാരണം ശുചിത്വം നമ്മളെ വ്യക്തി പരമായും മാനസികമായും ആരോഗ്യമുള്ളവരാക്കി മാറ്റും. ശുചിത്വ പരിപാലനത്തിനായി നമ്മൾ പാലിക്കേണ്ട ചില കാര്യങ്ങളാണ് ഇനി സൂചിപ്പിക്കുന്നത്. വ്യക്തി ശുചിത്വത്തോടൊപ്പം നമ്മൾ പരിസര ശുചിത്വവും പാലിക്കണം. നാം നമ്മുടെ ശരീരം വൃത്തിയായി സൂക്ഷിക്കണം. ഭക്ഷണം കഴിക്കുന്നതിനു മുൻപും ശേഷവും നാം നമ്മുടെ കൈകളും മുഖവും സോപ്പ് ഉപയോഗിച്ചു കഴുകണം. മുഖവും വായും വൃത്തിയാക്കണം. പുറത്തു പോയി വന്നാലുടൻ നാം നമ്മുടെ കൈകാലുകളും മുഖവും സോപ്പ് ഉപയോഗിച്ച് കഴുകണം. മുഷിഞ്ഞതും അഴുക്കുള്ളതുമായ വസ്ത്രങ്ങൾ ധരിക്കരുത്. ഭക്ഷണ പദാർഥങ്ങൾ അടച്ചു സൂക്ഷിക്കണം. ദിവസവും രണ്ടു നേരമെങ്കിലും കുളിക്കണം. അതുവഴി നമുക്ക് നമ്മുടെ ആരോഗ്യം നിലനിർത്താം. പരിസര ശുചിത്വം നമ്മുടെ വീടുകളിൽ നിന്ന് തന്നെ തുടങ്ങണം. നാം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. നമ്മുടെ വീടുകളിൽ ഉണ്ടാകുന്ന ഭക്ഷണ പടർത്ഥങ്ങളുടെയും മറ്റും അവശിഷ്ടങ്ങൾ നാം നമ്മുടെ പറമ്പുകളിൽ തന്നെ സംസ്കരിക്കണം. അത് ഒരിക്കലും മറ്റുള്ളവരുടെ പറമ്പുകളിലോ പൊതു സ്ഥലത്തോ പുഴകളിലോ കൊണ്ടുപോയി കളയരുത്. അത് പിന്നീട് നമുക്ക് തന്നെ ദോഷമായി തീരും. ഇന്ന് എല്ലാവരുടെയും വീടിനുള്ളിൽ തന്നെയാണ് ബാത്‌റൂം ഉള്ളത്. അതുകൊണ്ട് എല്ലാദിവസവും ബാത്ത്റൂം കഴുകി വൃത്തിയാക്കി ഉണക്കി സൂക്ഷിക്കണം. വീടിന്റെ പരിസരങ്ങളിൽ എവിടെയും വെള്ളം കെട്ടി നിർത്തരുത്. അത് കൊതുകുകൾ പെരുകാൻ കാരണമാകും. അതുവഴി രോഗങ്ങൾ ഉണ്ടാവുകയും ചെയ്യും. നാം ഓരോരുത്തരും ചേർന്നാണ് ഒരു ദേശവും ദേശങ്ങൾ ചേർന്നാണ് ഒരു രാജ്യവും രൂപപ്പെടുന്നത്. ഒരു രാജ്യത്തിന്റെ അടിസ്ഥാനമെന്നത് നാം ഓരോരുത്തരുമാണ്. അതുകൊണ്ട് നാം എല്ലാവരും ശുചിത്വം ഒരു ശീലമാക്കിയാൽ അത് നമ്മുടെയും നമ്മുടെ രാജ്യത്തിന്റെയും ഒരു ശീലമായി മാറും. അതുവഴി നമുക്ക് ആരോഗ്യമുള്ള ഒരു രാഷ്ട്രത്തെ പടുത്തുയർത്താം.
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം