ഉള്ളടക്കത്തിലേക്ക് പോവുക

ജി യു പി എസ് കിനാലൂർ -ഹെൽത്ത് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഹെൽത്ത് ക്ലബ്ബ്

പ്രവർത്തന റിപ്പോർട്ട് 2021-22

കോവിഡ് 19 മഹാമാരി പുറപ്പെട്ടത് കാരണം വിദ്യാഭ്യാസ മേഖലയെ സാരമായി ബാധിച്ചു.ആരോഗ്യ പ്രവർത്തനങ്ങൾ കൂടുതലായി ഓൺലൈനിലൂടെ നടത്തേണ്ട സാഹചര്യവും വന്നു.

ആരോഗ്യ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുന്ന നിരവധി പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടന്നു.

വീഡിയോ പ്രദർശനം

സാംക്രമിക രോഗമായ covid19 പടർന്നുപിടിക്കുന്ന ഈ സാഹചര്യത്തിൽ വിദ്യാലയം തുറക്കുമ്പോൾ മാസ്കിന്റെ പ്രാധാന്യം ഉപയോഗിക്കേണ്ട വിധം, സാനിറ്റൈസർ ഹാൻഡ് വാഷ് എന്നിവയുടെ ഉപയോഗം സാമൂഹിക അകലം പാലിക്കുന്നത്, വാഹനത്തിൽ വരുന്നത് തുടങ്ങിയ കാര്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് വീഡിയോ നിർമ്മിച്ചു പൊതുവിദ്യാലയ ഗ്രൂപ്പിൽ അയച്ചു.

കോവിഡ് - മുൻകരുതലുകൾ
കിരണം പദ്ധതി

2021 ഡിസംബർ 21ന് വിദ്യാലയങ്ങൾ തുറക്കുമ്പോൾ രക്ഷിതാക്കളും അധ്യാപകരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നതിനെക്കുറിച്ച് തലയാട് ഗവൺമെന്റ് ആയുർവേദ ആശുപത്രി യുടെ നേതൃത്വത്തിൽ *കിരണം* പദ്ധതി വിദ്യാലയത്തിലെ കുട്ടികളുടെ രക്ഷിതാക്കൾക്കും അധ്യാപകർക്കും വേണ്ടി നേരിട്ട് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിക്കുകയുണ്ടായി. മെഡിക്കൽ ഓഫീസർ ശ്രീമതി ശീലാ റാണി വിദ്യാലയത്തിലെ സീനിയർ അസിസ്റ്റന്റ് ശ്രീമതി സുഭജ ടീച്ചർക്ക് കിരണം പദ്ധതിയുടെ പോസ്റ്റർ നൽകി പ്രകാശനം ചെയ്തു. സീനിയർ ഡോക്ടർ ശ്രീമതി പ്രീതി രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തുകയും ചെയ്തു.

കിരണം പദ്ധതി
SHE PAD PROJECT

11-07-2021 ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി 2021 22 അധ്യായന വർഷത്തെ ജനകീയാസൂത്രണ പ്രൊജക്റ്റ് SHE PAD പദ്ധതി വിദ്യാലയത്തിൽ ആരംഭിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വികെ അനിത ഉദ്ഘാടനം നിർവഹിച്ചു. പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി എം കുട്ടികൃഷ്ണൻ അവർകൾ അധ്യക്ഷ കർമ്മം നിർവഹിച്ചു.

SHE PAD PROJECT
സ്‌ക്രീനിങ്

കുട്ടികളുടെ ഉയരം, തൂക്കം , കേൾവി, കാഴ്ച, തുടങ്ങിയവ പരിശോധിക്കുന്നതിനായി ആർ ബി എസ് എസ് കെ എന്നിവയുടെ നേതൃത്വത്തിൽ പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ നഴ്സുമാർ വിദ്യാലയത്തിൽ എത്തി കുട്ടികളുടെ വിവരങ്ങൾ ശേഖരിച്ചു. ബുദ്ധിമുട്ട് കണ്ടെത്തിയ കുട്ടികളുടെ രക്ഷിതാക്കളെ നേരിട്ട് വിളിച്ച് വിവരം അറിയിക്കുകയും ചെയ്തു.

സ്ക്രീനിംങ്
ടി ഡി കുത്തിവെപ്പ്

പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ 10 വയസ്സ് പൂർത്തിയായ കുട്ടികൾക്ക് കീ ഡി കുത്തിവെപ്പ് വിദ്യാലയത്തിൽ വച്ച് സംഘടിപ്പിച്ചു. 5 6 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ആയിരുന്നു. മെഡിക്കൽ ഓഫീസർ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കുത്തിവെപ്പ് നടന്നത്.

ടി ഡി കുത്തിവെപ്പ്