ജി യു പി എസ് കിനാലൂർ -സാമൂഹ്യശാസ്ത്രക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
പ്രവർത്തന റിപ്പോർട്ട് 2021-22
ഹിരോഷിമ, നാഗസാക്കി ദിന ങ്ങളോട് അനുബന്ധിച്ച് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തി. യുദ്ധവിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പോസ്റ്റർ രചന, പ്ലക്കാർഡ് നിർമാണം, സഡാക്കോ കൊക്ക് നിർമ്മാണം എന്നിവ ഓൺലൈനായി നടത്തി .സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് ദേശഭക്തിഗാനാലാപനം, പ്രസംഗം,സ്വാതന്ത്ര്യ ദിന ക്വിസ് എന്നിവ നടത്തി .ക്വിസ് മത്സരത്തിൽ പഞ്ചായത്ത് തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു. ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധിവചനങ്ങൾ ശേഖരിക്കൽ, കവിതകൾ ആല പിക്കൽ, പ്രസംഗം, വീടും പരിസരവും ശുചിയാക്കൽ എന്നിവ നടത്തി. ശിശുദിനവുമായി ബന്ധപ്പെട്ട് ക്വിസ്മത്സരം, പ്രസംഗം, പോസ്റ്റർ രചന എന്നിവ നടത്തി. ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ ദേശഭക്തി ഗാനാലാപനം ,പ്രസംഗം, കൊളാഷ് നിർമ്മാണം, ഇന്ത്യ പിന്നിട്ട നാൾവഴികൾ വീഡിയോ നിർമ്മാണം എന്നിവ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടന്നു.