ജി യു പി എസ് കിനാലൂർ -പ്രവൃത്തി പരിചയക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്
പ്രവർത്തന റിപ്പോർട്ട് 2021 - 22
ഹിരോഷിമ ദിനത്തിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബുമായി സഹകരിച്ച് നരിപ്പറ്റ യു പി സ്കൂളിലെ റിട്ടയേർഡ് അധ്യാപകൻ ശ്രീ.കെ. ലോഹിതാക്ഷന്റെ നേതൃത്വത്തിൽ സഡാക്കോ കൊക്ക് നിർമ്മാണ പരിശീലനം ഓൺലൈനായി നടത്തി. ശാസ്ത്രക്ലബ്ബു മായി സഹകരിച്ച് സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി ഹാൻഡ് വാഷ് നിർമാണ പരിശീലനം ഓൺലൈനായി നടത്തുകയും നിർമ്മിച്ച ഹാൻഡ് വാഷ് അഞ്ചാം ക്ലാസിലെ യദു ദേവ് ആര്യൻ കുന്നത്ത് താഴെ അംഗനവാടിക്ക് കൈമാറുകയും ചെയ്തു. ക്രിസ്തുമസിനോടനുബന്ധിച്ച് സബ് ജില്ലാ തലത്തിൽ നടത്തിയ സ്റ്റാർ നിർമാണ പരിശീലനത്തിൽ ക്ലബ് അംഗങ്ങളെ പങ്കെടുപ്പിച്ചു