നേരമില്ലാർക്കും നേരമില്ല
തമ്മിൽ നോക്കാൻ നേരമില്ല
കുശലം ചോദിക്കാൻ നേരമില്ല
സൗഹൃദം കൂടാൻ നേരമില്ല
അമ്മയെ നോക്കാൻ നേരമില്ല
മക്കളെ നോക്കാനും നേരമില്ല
കോറോണയെന്നൊരു മാരി വന്നു
ലോകം മുഴുവൻ കിതപ്പിലായി
നാടും റോഡും വിജനമായി
കൈകൾ കഴുകിടാം,
അകലം സൂക്ഷിക്കാം
നിയമങ്ങൾ പാലിക്കാം
അതിജീവിക്കാം നമുക്കൊന്നായി
നന്മതൻ പുലരിയെ കാത്തിരിക്കാം..