കാല ച‌ക്രം

ഒരു സുദിനത്തിൽ,അശ്വതി: അമ്മേ, അമ്മേ എന്റെ പുസ്തകം എവിടെ ? അമ്മ:അച്ചു,അത് എല്ലാം ഇന്നലെ തന്നെ എടുത്ത് വെക്കേണ്ടത് അല്ലേ.എനിക്ക് ഇവിടെ നൂറുക്കൂട്ടം പണി ഉണ്ട്.ഇവിടത്തെ പണി കഴിഞ്ഞതിന് ശേഷം വേണം മേലെ വീട്ടിലെ ആയിഷത്താത്തയുടെ വീട്ടിൽ പണിക്ക് പോവാൻ. അങ്ങനെ അശ്വതി സ്കൂളിൽ പോവാൻ തയ്യാറായി.ഒരു സന്ജിയിൽ പുസ്തകംങ്ങളും ഒരു കുപ്പിയിൽ വെള്ളവും ഒരു ഇലയിൽ കുറച്ചു ചോറും 2 പച്ചമുളകും മാത്രം. അശ്വതി അമ്മയോട് വിട പറഞ്ഞ് 20 മിനുട്ടോളം നടന്ന് സകൂളിൽ എത്തി. അപ്പോൾ അവളെ കണ്ടു കുട്ടികൾ എല്ലാം പറഞ്ഞു:അയ്യേ ഇന്നും ഇവളുടെ ഈ കീറിയെറിഞ്ഞത് മഞ്ഞപ്പാവാടയുടെ മണം സഹിക്കണം. പക്ഷെ,ഇതൊന്നും കാര്യമാക്കാതെ അശ്വതി നടന്നു. കാരണം,അവൾക്ക് അതെല്ലാം ശീലമാണ്.പതിവു പോലെ ടീച്ചർ ക്ലാസിൽ വന്നപ്പോൾ കുട്ടികൾ ടീച്ചുറോട് പറഞ്ഞു:"GOOD MORNING TEACHER" ടീച്ചർ ഹാജർ വിളിച്ചു. ഇന്നും 4 പേർ വന്നില്ല.എന്നാലും ടീച്ചർ ഉല്സാഹത്തോടെ ക്ലാസ് എടുക്കാൻ തുടങ്ങുകയായിരുന്നു. അപ്പോൾ ലക്ഷ്മണൻ വന്നിട്ട് പറഞ്ഞു:"TEACHER NEW STUDENT" ടീച്ചർ ആ കുട്ടിയെ ക്ലാസിലേക്ക് ക്ഷണിച്ചു. എന്നിട്ട് അവളോട് ചോദിച്ചു:"എന്താ പേര്?" കുട്ടി:"അമ്മു" ടീച്ചർ:"കുട്ടികളെ ഇവളാണ് അമ്മു .ഇനിമുതൽ ഇവളും നമ്മുടെ കൂടെ ഉണ്ടാവും. അമ്മു,നിനക്ക് എവിടെയാണ് ഇരിക്കേണ്ടത്?" എല്ലാവരും അമ്മുവിനെ നോക്കി.അവൾ വലിയ ചുവന്ന ഉടുപ്പാണ് ധരിച്ചത്. മാത്രമല്ല,അവൾ സുഗന്ധവും ഉപയോഗിച്ചിട്ടുണ്ട്.അത്ക്കൊണ്ട് അവൾ തന്റെ അടുത്ത് ഇരിക്കണമെന്ന് ആഗ്രഹിച്ചു. പക്ഷെ,അശ്വതി പിറകിലെ ബെഞ്ചിൽ ഒറ്റക്കിരിക്കുന്ന അശ്വതിയുടെ അടുത്ത് പോയി ഇരുന്നു. എല്ലാവരും അതിശയിച്ചുപ്പോയി. ടീച്ചർ പതിവ് പോലെ ക്ലാസ് എടുത്ത് പോയി.ഇപ്പോൾ ഫ്രീ പിരീഡാണ്.എല്ലാവരും അമ്മുവിന് ചുറ്റും കൂടി അവളെ പരിചയപ്പെട്ടും. എന്നിട്ട് എല്ലാവരും അവരുടെ സീറ്റിൽ പോയി ഇരുന്നപ്പോൾ അശ്വതി അമ്മുവിനെ തന്നെ നോക്കുന്നത് അമ്മുവിൻറെ ശ്രദ്ധയിൽ പെട്ടു .അപ്പോൾ അമ്മു ചോദിച്ചു:"പേര് എന്ത്?" അശ്വതി:"അശ്വതി " അമ്മു:"അശ്വതി , നമ്മുക്ക് കൂട്ടുക്കാരായാലോ? " അശ്വതി:"വേണ്ട " അമ്മു:" അതെന്താ? " അശ്വതി:"എന്റെ കൂടെ നടന്നാൽ നിന്നെ എല്ലാവരും കളിയാക്കും." അമ്മു:"അത് സാരമില്ല." ഉച്ചയായി.എല്ലാവരും ഉച്ചഭക്ഷണം കഴിക്കുകഴാണ്.അശ്വതി ആണെങ്കിൽ അമ്മുവിന്ടെ ചോറ്റുപ്പാത്രത്തിൽ തന്നെ നോക്കുന്നു.അതിലെ ബിരിയാണി അശ്വതി നോക്കുന്നത് ശ്രദ്ധയിൽ പ്പെട്ടു. അമ്മു തന്റെ ചോറ്റുപ്പാത്രത്തിൽ നിന്ന് കുറച്ചു വിളമ്പി. അശ്വതിക്ക് സന്തോഷമായി.സ്കൂൾ വിട്ടു. അവർ രണ്ടു പേരും പരസ്പരം വിട പറയുമ്പോൾ അമ്മുവിന്ടെ അച്ഛൻ ഒരു കാറുമായി വന്നു. അമ്മു അശ്വതിയെ കാറിൽ അശ്വതിയുടെ വീട്ടിൽ ഇറക്കി.അശ്വതി നടന്നതല്ലാം അമ്മയോട് പറഞ്ഞു. കുറച്ചു ദിവസങ്ങൾക്ക് ശേഷം p t a മീറ്റിങിൽ പങ്കെടുത്ത അമ്മുവിന്ടെ അമ്മയ്ക്ക് ഒരുപാട് സന്തോഷമായി.കാരണം, തന്റെ മകളെ കുറിച്ച് ടീച്ചർ എടുത്തു പറയുന്നു. അടുത്ത ദിവസം, ടീച്ചർ ക്ലാസിൽ വന്ന് പറഞ്ഞു:"കുട്ടികളെ ഇന്ന് ഉച്ചയ്ക്ക് നമ്മുടെ സ്കൂളിൽ വെച്ച് ഒരു കഥാരചന മൽസരം ഉണ്ട്. ഈ ക്ലാസിൽ നിന്നും ഒരാൾ വേണം. ആരാണ് നല്ല വണ്ണം കഥ എഴുതുക?" അമ്മു എഴുന്നേറ്റുനിന്നു പറഞ്ഞു:"ടീച്ചർ അശ്വതി " ടീച്ചർ:"ആ,അതുശരിയാ. അശ്വതിയുടെ ചില കഥകൾ ഞാനും വായിച്ചിട്ടുണ്ട്. " അങ്ങനെ അശ്വതി സ്കൂൾ തലം>സബ്ജില്ലാ തലം>ജില്ലാ തലം>സംസ്ഥാന തലം എന്നീ മേഖലകളിൽ പോവുകയും വിജയിക്കുകയും ഒരുപാട് ഉപഹാരങ്ങൾ നേടുകയും ചെയ്തു. അതു കാരണം അശ്വതിയേയും അമ്മയേയും സ്കൂളും നാടും എല്ലാം അറിഞ്ഞു. മാത്രമല്ല, പത്രങ്ങളിലും മറ്റും അവളുടെ ഫോട്ടോ വരാൻ തുടങ്ങി .

കുറച്ചു മാസങ്ങൾക്ക് ശേഷം അശ്വതിയും കുടുംബവും കുറെ കൂടി പുരോഗമിച്ചു.ഇപ്പോൾ അവൾക്ക് എല്ലാം ഉണ്ട് .വലിയ വീടും വസ്ത്രങ്ങളും കൂട്ടുക്കാരും എല്ലാം.ഇപ്പോൾ അശ്വതി 8ലാണ് പഠിക്കുന്നത്. അവൾ ആഡംബരത്തിൽ മുങ്ങി ഇരിക്കുന്നു. ഒരു ദിവസം അശ്വതിയും ചങ്ങാതിമാരും കൂടി അനാമികയെ അവളുടെ വസ്ത്രം നോക്കി പരിഹസിച്ചു .അശ്വതി വീട്ടിൽ പോയി അമ്മയോട് നടന്നതല്ലാം പറഞ്ഞു . അതിന്റെ കൂടെ അവൾ പരിഹസിച്ചതും. അപ്പോൾ അമ്മ പറഞ്ഞു:"അച്ചു പാടില്ല,അവളെ പരിഹസിച്ചപ്പോൾ അവളുടെ മനസ്സ് എത്രമാത്രം വേദനിച്ചിറ്റുണ്ടാവും.നീയും ഒരുക്കാലത്ത് അങ്ങനെ തന്നെ ആയിരുന്നില്ലേ . നീയും അനുഭവിച്ചതല്ലെ ആ വേദന.നീ ഇപ്പോൾ ആഡംബരത്തിൽ മുങ്ങി ഇരിക്കുന്നു.അന്ന് നിനക്ക് വെളിച്ചമായി തീർന്ന അമ്മുവിനെ നീ മറന്നു. മോശമായിപ്പോയി. ദൈവം എല്ലാം കാണുന്നുണ്ട്. അശ്വതി അവളുടെ തെറ്റ് തിരുത്താൻ തയ്യാറായി . അവൾ Phone എടുത്ത് അനാമികയേയും അമ്മുവിനേയും വിളിച്ച് sorry പറഞ്ഞു. പിന്നീട് അവർ രണ്ടു പേരും പണ്ടത്തെ പോലെ കൂട്ടുകാരായി.

ഷഹല വി
7 എ ഗവ യു പി സ്കൂൾ ആയിപ്പുഴ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ