ജി യു പി എസ് ആനാപ്പുഴ/പ്രവർത്തനങ്ങൾ/2024-25
| Home | 2025-26 |
പ്രവേശനോത്സവം 2024-25
ജി യു പി എസ് ആനാപ്പുഴ
പ്രവേശനോത്സവം 2024
3-6-2024 തിങ്കളാഴ്ച
9:30 ന് സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവത്തിന്റെ തൽസമയ സംപ്രേക്ഷണം കുട്ടികളെയും രക്ഷിതാക്കളെയും
കാണിച്ചു. തുടർന്ന് പ്രാർത്ഥനയോടെ പ്രവേശനോത്സവ യോഗം സമാരംഭിച്ചു.
എച്ച് .എം. ഫിലോ ടീച്ചർ എല്ലാവർക്കും സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് ശ്രീമതി സിംല മോൾ അധ്യക്ഷത വഹിച്ച ചടങ്ങിന് കല്യാണ ദായിനിസഭ പ്രസിഡന്റ് ശ്രീ, തങ്കരാജൻ സാർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. കുട്ടികളുടെ കഴിവുകൾ കണ്ടെത്തി വികസിപ്പിക്കുന്നതിന് നല്ല വായനയിലൂടെ, നല്ല ചിന്തയിലൂടെ, നല്ല പെരുമാറ്റത്തിലൂടെ, കുട്ടികളുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങൾ സ്വാധീനിക്കണമെന്ന് തങ്കരാജൻ സാർ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ രക്ഷിതാക്കളെ ഓർമിപ്പിച്ചു. തുടർന്ന് പ്രീ പ്രൈമറി കുട്ടികൾക്ക് നൽകിവരുന്ന യൂണിഫോമും സ്കൂളിലെ എല്ലാ കുട്ടികൾക്കും നൽകിവരുന്ന നോട്ടുബുക്കുകളുടെയും വിതരണം ഉദ്ഘാടനം ശ്രീ തങ്കരാജൻ സാർ നിർവഹിച്ചു. തുടർന്ന് ദേവസ്വം സെക്രട്ടറി വത്സൻ അവർകൾ കിരീടം വെച്ചു കൊടുത്തുകൊണ്ട് നവാഗതരെ സ്വീകരിച്ചു. ഒ എസ് എ വക കുട്ടികൾക്ക് ബാഗ്, പഠനോപകരണങ്ങൾ എന്നിവയുടെ വിതരണ ഉദ്ഘാടനം പ്രസിഡന്റ് ശ്രീ സാജു നിർവഹിച്ചു. കൊടുങ്ങല്ലൂർ ബിആർസി ട്രെയിനർ ശ്രീമതി പാർവതി ടീച്ചർ ഉണ്ണികൃഷ്ണൻ, പിടിഎ വൈസ് പ്രസിഡണ്ട് ശ്രീമതി പ്രസീലാബിനു എന്നിവർ ആശംസ അർപ്പിച്ചു.എല്ലാവർക്കും ലഡുവിതരണം ചെയ്തു അതിനെ തുടർന്ന് രക്ഷാകർതൃ ബോധവൽക്കരണം നടന്നു,അബീഷ ടീച്ചർ, മഹറുന്നിസ ടീച്ചർ എന്നിവർ ക്ലാസ് എടുത്തു. മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി ടികെ ഗീത, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അംഗം ശ്രീമതി ഷീല പണിക്കശ്ശേരി, ആരോഗ്യ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗം ശ്രീമതി എൽസി പോൾ എന്നിവർ എത്തിച്ചേർന്നു. വളരെ കുറച്ചു സമയം മാത്രം എടുത്തുകൊണ്ട് മൂവരും രക്ഷിതാക്കൾക്ക് വേണ്ട ഉപദേശങ്ങൾ നൽകി സംസാരിച്ചു. തുടർന്ന് കുട്ടികളെ ക്ലാസിലെത്തിച്ച് എല്ലാവർക്കും ക്ലാസ് കയറ്റം നൽകി ഇരുത്തുകയും ചെയ്തു എല്ലാവരും ഒരുമിച്ച് ഉച്ച ഭക്ഷണം കഴിച്ചു.
ദിനാചരണ പ്രവർത്തനങ്ങൾ-2024
പരിസ്ഥിതി ദിനാചരണ പ്രവർത്തനങ്ങൾ-june 5
യോഗാ ദിനത്തിൽ സ്കൂൾ കുട്ടികൾ
