ജി യു പി എസ് ആദിനാട്\ചരി(തം

Schoolwiki സംരംഭത്തിൽ നിന്ന്

പ്രാദേശിക ചരിത്രവും   വിദ്യാലയവും

   

  കേരളത്തിലെ വളരെ പഴക്കമേറിയ  ജനവാസ മേഖലകളിലൊന്നായ ആദിനാട് ''ആധവ ബുദ്ധൻ്റെ നാട് " എന്ന് അറിയപ്പെട്ടിരുന്നു. പിന്നിട് ആതനാട് എന്നും ആദിനാട് എന്നും പേരു മാറ്റം ലഭിച്ച ഈ സ്ഥലത്ത് അഞ്ചു നൂറ്റാണ്ട് മുമ്പു മുതൽ വിജ്ഞാന വ്യാപനത്തിനും ആയോധന കലകൾ അഭ്യസിക്കുന്നതിനും കളരികളും വിദ്യാലയങ്ങളും ഉണ്ടായിരുന്നതായി ചരിത്ര രേഖകൾ പറയുന്നു. അതിൽ ഏറ്റവും പ്രധാനം പുളിയ്ക്കാമഠം ക്ഷേത്രത്തിനു സമീപം കഴിഞ്ഞ നൂറ്റാണ്ടിൻ്റെ പ്രാരംഭ ദശകളിൽ പ്രവർത്തിച്ച ദ്വയാധ്യാപക പള്ളിക്കൂടമാണ് .സമീപകാല ചരിത്രവും ഔദ്യോഗിക രേഖകളും പ്രകാരം 1917 മുതൽ ആദിനാട് ശക്തി കുളങ്ങര ക്ഷേത്രത്തിനു സമീപം സർക്കാർ ഉടമയിൽ ഒരു ലോവർ പ്രൈമറി വിദ്യാലയം പ്രവർത്തിച്ചു തുടങ്ങിയതായി രേഖപ്പെടുത്തിയിരിക്കുന്നു. കേരളത്തിൽ നാട്ടുഭാഷ വിദ്യാലയങ്ങൾ വ്യാപകമായി ആരംഭിച്ചു തുടങ്ങിയതിൻ്റെ ഭാഗമായി 1917 ൽ ഗവ: ലോവർ പ്രൈമറി സ്കൂൾ ആദിനാട്  ആരംഭിച്ചു. 1979 ൽ ഇതിനെ അപ്പർ പ്രൈമറി സ്കൂളായി അപ് ഗ്രേഡ് ചെയ്തു.കരുനാഗപ്പള്ളി താലൂക്കിലെ മികച്ച വിദ്യാലയങ്ങളിലൊന്നായ ഗവ: യു. പി. എസ് ആദിനാട് 2017ൽ 100 വർഷം പൂർത്തീകരിച്ചു. ഇവിടെ പ്രീ പ്രൈമറി മുതൽ 7-)o ക്ലാസ് വരെയുള്ള അധ്യയനം നടന്നു വരുന്നു.