കൊറോണയെന്നൊരു വൈറസ് എത്തി
ചൈനയിൽ വന്നൊരു മഹാമാരി
ലോകം മുഴുവൻ പടരുന്നു
ശുചിത്വമുള്ളവരാകേണം നാം
എന്നും ഓർമ്മയ താകേണം
തൂവാല കൊണ്ട് മുഖം മറയ്ക്കേണം
തുമ്മുമ്പോഴും ചീറ്റുമ്പോഴും
ഇടയ്ക്കിടയ്ക്ക് കൈ കഴുകേണം
ആൾക്കൂട്ടങ്ങളെ ഒഴിവാക്കേണം
അവധിക്കാലം മറന്നു നമ്മൾ
വീട്ടിത്തന്നെയിരിക്കേണം
ഒന്നായ് കൈകോർത്തു പിടിച്ചാൽ
തുരത്തീടാം ഈ കോവി ഡിനെ
തിരിച്ചുപിടിക്കാം നമ്മുടെ എല്ലാ
മനസിലുള്ളൊരു സന്തോഷത്തെ.