ജി യു പി എസ് അന്നമനട/അക്ഷരവൃക്ഷം/ ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമി

ഭൂമിയെ നമ്മൾ നാം ആയി തന്നെയും നമ്മുടെ മാതാപിതാക്കളായും സഹോദരങ്ങളായും കാണുക. അങ്ങനെ കണ്ടാൽ നമ്മൾ ആരും തന്നെ ഭൂമിക്ക് ദോഷമായി വരുന്ന കാര്യങ്ങൾ ചെയ്യില്ല. നാം ഏവരും നമ്മുടെ സഹോദരങ്ങളെയും മാതാപിതാക്കളെയും സ്നേഹിക്കുന്നില്ലേ? നമുക്ക് നമ്മോടുള്ള സ്നേഹം തന്നെയാണ് നമ്മുടെ ഉറ്റവരോടുള്ള സ്നേഹവും. ഭൂമിയിൽ കോടാനുകോടി ജീവജാലങ്ങൾ വസിക്കുന്നു. ഓരോ ജീവജാലങ്ങൾക്കും ഭൂമിയിൽ ജീവിക്കാനുള്ള അവകാശമുണ്ട്. നമ്മൾ മനുഷ്യർ ജീവിക്കുന്നത് പോലെ തന്നെ. നമുക്ക് മറ്റു ജീവജാലങ്ങളെ നശിപ്പിക്കാനുള്ള അവകാശവുമില്ല. ഭൂമി, വായു, ആകാശം ഇവയെല്ലാം ചേർന്ന നമ്മുടെ പരിസ്ഥിതിയെ ഒരു കാരണവശാലും മലിനമാക്കരുത്. കുട്ടികളായ നമ്മൾ തന്നെയാണ് പരിസ്ഥിതി മലിനീകരണം തടയാൻ ഉത്തമരായവർ. നമുക്ക് ഇത് നമ്മുടെ വീട്ടിൽ നിന്നും തന്നെ തുടങ്ങാം. ചപ്പുചവറുകൾ വലിച്ചെറിയാതെയും, ജലം മലിനമാക്കാതെയും, പ്ലാസ്റ്റിക്, മറ്റു മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ച് വായുമലിനീകരണം ഉണ്ടാക്കാതെയും, പരിസ്ഥിതിയേയും നമ്മുടെ സ്വന്തം ഭൂമിദേവിയേയും നമുക്ക് സംരക്ഷിക്കാം. വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് ശുദ്ധവായുവിനുള്ള വഴി ഒരുക്കാം. മണ്ണൊലിപ്പ് തടയാം. വീടും പരിസരവും വൃത്തിയാക്കുന്നതുപോലെ പൊതുസ്ഥലങ്ങളും സ്ഥാപനങ്ങളും വൃത്തിയാക്കാൻ ശ്രമിക്കാം.വൃത്തിയും ശുചിത്വവും മനുഷ്യ ജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്ത രണ്ട് ഘടകങ്ങളാണ്. അതിലൂടെ രോഗങ്ങളെ തുരത്തി ഓടിക്കാം. കുഞ്ഞായ നമ്മൾ കൂട്ടായി നിന്നാൽ വരാനിരിക്കുന്ന നാളുകൾ സുന്ദരമാക്കാം.

ഗൗരിനന്ദ വി എം
2A ജി യുപിഎസ് അന്നമനട
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം