ഗവ. മുസ്ലിം എൽ പി എസ് പുന്നപ്ര/അക്ഷരവൃക്ഷം/മടിയൻ മോട്ടു
(ജി മുസ്ലിം എൽ പി ജി എസ് പുന്നപ്ര/അക്ഷരവൃക്ഷം/മടിയൻ മോട്ടു എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മടിയൻ മോട്ടു
കോമു കരടിയുടെ സഹായിയാണ് മോട്ടുക്കഴുത. ഒരു ദിവസം കോമു മോട്ടുവിനെ തോട്ടം നനയ്ക്കാൻ ഏൽപ്പിച്ചു. എന്നിട്ട് ചന്തയിലേക്ക് പോയി. മടിയനായ മോട്ടു തോട്ടം നനയ്ക്കാൻ തുടങ്ങി. ഹോ ഇത് വലിയ കഷ്ടപ്പാട് തന്നെ മോട്ടു ജോലി നിർത്തി ഒരിടത്ത് മടി പിടിച്ചിരുന്നു.അപ്പോൾ ധിമ്മൻ ആന അതുവഴി വന്നു ധിമ്മാ തോട്ടം നനച്ചു തന്നാൽ നിനക്ക് ഞാൻ പച്ചക്കറികൾ തരാം മോട്ടു പറഞ്ഞു ധിമ്മൻ പുഴയിൽ നിന്നും വെള്ളം തുമ്പികൈയ്യിൽ കോരിയെടുത്ത് എന്നിട്ട് ചെടികളിൽ ശക്തിയായി വെള്ളം ചീറ്റി.ശക്തിയായി വെള്ളം ചീറ്റി അപ്പോൾ ചെടികളെല്ലാം ഒടിഞ്ഞു പോയി. വള്ളിച്ചെടിയും മറ്റും ദൂരേക്ക് തെറിച്ചുപോയി. കോമു വന്നതും ആകെ നശിച്ചു കിടക്കുന്ന തോട്ടമാണ് കണ്ടത്.കോമു മടിയനായ മോട്ടോറിന് അവിടെനിന്നും പമ്പ കടത്തി
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കഥ |