ജി ബി എച്ച് എസ് എസ് ചെറുകുന്നു/ഭൗതിക സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഐ ടി ലാബ്, ഊർജ്ജതന്ദ്രം ലാബ്, രസതന്ത്ര ലാബ്,സസ്യശാസ്ത്രം ലാബ്,ജന്തുശാസ്ത്രം ലാബ് എന്നി ലാബുകൾ ഹയർസെക്കണ്ടറി വിഭാഗത്തിനും. പ്രൈമറി,ഹൈസ്കൂൾ വിഭാഗത്തിനായി ഐ ടി ലാബ്, ശാസ്ത്ര ലാബ് എന്നിവയും പൊതുവായിട്ട് ഒരു ഗ്രന്ഥശാലയും കായിക വിഭാഗം മുറിയും ഐ ഇ ഡി റിസോഴ്സ് മുറിയും ഉണ്ട്. 2020 ൽ കല്ല്യാശ്ശേരി നിയോജക മണ്ഡലം പ്രതിനിധി 'ടി വി രാജേഷ് MLA' 32 സീറ്റ്‌ ഉള്ള ഒരു സ്കൂൾ ബസ് അനുവദിച്ചു തന്നു.

2.16 ഏക്കർ ഭൂമിയിൽ ഗാലറിയോട് കൂടിയ ഒരു കളിസ്ഥലം റോഡിനു മറുവശത്തായിട്ട് ഉണ്ട്.

       സ്റ്റേജ്,ഓഡിറ്റോറിയം ഇല്ലാത്തത് സ്കൂളിനെ സംബന്ധിച്ച് വലിയ ഒരു അപര്യാപ്തതയായി കാണുന്നു.നിലവിൽ ഉണ്ടായിരുന്ന പാചകപുര പൊളിച്ചു നീക്കിയ കെട്ടിടത്തിൽ ആയിരുന്നു പ്രവർത്തിച്ചിരുന്നത്. സ്കൂളിന് അനുവദിച്ച 3 കോടിയുടെ കെട്ടിട നിർമാണ പദ്ധതിയുടെ ഭാഗമായിട്ടു ആണ് കെട്ടിടം പൊളിച്ചു നീക്കിയത്.

ഈ പദ്ധതി പൂർത്തികരിക്കുന്നതോട് കൂടി സ്കൂളിന്റെ അപര്യാപ്തതക്കു ഒരു പരിധി വരെ പരിഹാരം ആവുമെന്ന് പ്രതീക്ഷിക്കുന്നു