ജി ജി യു പി എസ് കക്കറ/അക്ഷരവൃക്ഷം/ആരോഗ്യം സമ്പത്ത്
ആരോഗ്യം സമ്പത്ത്
രാമുവും ദേവനും കൂട്ടുകാരാണ് .രാമുവിന്റെ വീട് പട്ടണത്തിലും ദേവന്റെ വീട് ഗ്രാമത്തിലുമാണ് . ഇടയ്ക്കിടയ്ക്ക് രാമു ദേവനെ കളിയാക്കും ."ഹും ,ഈ കുഗ്രാമത്തിൽ ജീവിക്കുന്ന നിനക്ക് ചിക്കനും ബീഫുമൊന്നും കഴിക്കാനാവില്ലല്ലോ ?എന്റെ വീട്ടിൽ എപ്പോഴും ഇതൊക്കെയാണ് 'അമ്മ ഉണ്ടാക്കുക .എന്നാൽ നിന്റെ വീട്ടിൽ സാധാരണ ഇലയും പച്ചക്കറികളുമല്ലേ ?" ഇതു കേട്ട് ദേവനു സങ്കടം വരാറുണ്ടെങ്കിലും അവൻ ഒന്നും മിണ്ടാറില്ല .അവൻ സ്വന്തമായി കൃഷി ചെയ്തുണ്ടാക്കിയ പോഷകസമൃദ്ധമായ പച്ചക്കറികളാണ് അവ . കുറച്ചു ദിവസങ്ങളായി രാമുവിനെ കാണാത്തതുകൊണ്ട് ദേവൻ അവന്റെ വീട്ടിലേക്കു പോയി . അവിടെ കണ്ട കാഴ്ച ദേവനെ സങ്കടപ്പെടുത്തി .രാമു ക്ഷീണിച്ചു കട്ടിലിൽ കിടക്കുന്നു ."എന്താ രാമു, എന്തുപറ്റി ?"ദേവനെ കണ്ട് രാമു കണ്ണീരോടെ പറഞ്ഞു ."വ്യായാമക്കുറവും ഫാസ്റ്റ് ഫുഡുമാണ് എന്നെ ഈ അവസ്ഥയിലാക്കിയത് .ഇനി ഞാൻ നിന്നെ കളിയാക്കില്ല" .പിന്നീട് ദേവൻ ആഴ്ചതോറും രാമുവിന് പച്ചക്കറികൾ കൊണ്ടുകൊടുത്തു . ആരോഗ്യം വീണ്ടെടുത്ത രാമുവും ദേവനും പിന്നീട് എന്നും വ്യായാമം ചെയ്യാൻ തുടങ്ങി .
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ