ജി ജി എച്ച് എസ് എസ് ചെറുകുന്നു/അക്ഷരവൃക്ഷം/ നല്ല നാളേക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല നാളേക്കായ്

ലോകം വിറക്കുന്നു കൊറോണ-
തൻ ഭീതിയിൽ
 ചൈനയിലെ വുഹാനിൽ ജനിച്ച നീ
ഇന്നിതാ കേരളത്തിലും
നിനച്ചിരിക്കാതെ വന്നു നീ .
ഞങ്ങൾ പേടിച്ചു വിറച്ചു
വീട്ടിൽ നിന്നിറങ്ങാതെയും ശുചിത്വം പാലിച്ചും
കടകൾ കമ്പോളങ്ങൾ അടച്ചും
വിജനമാണ് തെരുവുകൾ ....
ഒത്തൊരുമിച്ചു പ്രതിരോധത്തിനായി
പഴയ നമ്മുടെ കേരളത്തിനായി
 ലക്ഷങ്ങൾ മരിച്ചു വീഴുന്നു
കൊറോണതൻ ഭീകരതയിൽ
മാലാഖമാർ നമുക്കായി പൊരുതുന്നു
കൊറോണയെന്ന ഇരുട്ടിനെ അകറ്റാൻ
നമ്മുടെ നല്ല നാളെക്കായി

ഫാത്തിമത്തു ഷിഫാ കെ എ
6 ബി ജി ജി വി എച്ച് എസ് എസ് ചെറുകുന്ന്
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത