ജി എൽ പി സ്ക്കൂൾ പാണപ്പുഴ/നാടോടി വിജ്ഞാനകോശം
നാടൻ പദ നിഘണ്ടു
അമ്പ - പശു ഉമ്മി -മത്സ്യം കോപ്പ - കറിപ്പാത്രം ചാടി - ഓടി, വലിച്ചെറിഞ്ഞു
അപ്പിച്ചി - പായസം ഉമ്പ്-അസുഖം കാറി -ഛർദിച്ചു തന്നാലെ - തനിയെ
അട്ടം -വീടിന്റെ തട്ടിൻപുറം ഉസ്ക്കൂൾ - സ്ക്കൂൾ കുര -ചുമ തെറ്റത്ത് - അറ്റത്ത്
അങ്ങ്ട്ട് -അയൽപക്കം ഊക്കൻ -വലുത് കയ്യാല -അതിര് തൊട്ടി -ബക്കറ്റ്
അപ്പ്യ -അവർ എളേപ്പൻ -ഇളയച്ഛൻ കുയി - കുഴി തൊപ്പട്ട - തൂവൽ
അയിന്-അതിന് എളേമ്മ -ഇളയമ്മ കീയുക - ഇറങ്ങുക തൊപ്പൻ - ധാരാളം
അങ്കര - ശല്യം എതം -സൗകര്യം കള്ളത്രാണം- കളവ് തുമ്മിരിട്ട് - തോന്ന്യവാസം
അലമ്പ് -ശല്യം ഏല് -സൗകര്യം കൊട്ടൻ - അണ്ണാറക്കണ്ണൻ,മെലിഞ്ഞവൻ നാട്ടി - നെല്ല് നടൽ
ആട -അവിടെ ഏക്കം - ശ്വാസം മുട്ട് കൊട്ട - സഞ്ചി നിട്ടപ്രാണ -പെട്ടെന്ന്
ഇപ്പ്യ- ഇവർ ഐമ്പത് - അമ്പത് കുമ്റുന്നു - ഉഷ്ണിക്കുന്നു പട്ണിക്കഞ്ഞി - ഒരു ശകാരവാക്ക്
ഇട്ടക്ക് - അറ്റത്ത് ഒപ്പരം - ഒന്നിച്ച് കുളുത്ത് - പഴങ്കഞ്ഞി പൗറ് - ഗമ
ഈട - ഇവിടെ ഒരം - വാശി,തർക്കുത്തരം ചപ്പില - ഇല പൈക്ക്ന്ന് - വിശക്കുന്നു
ഈട്ത്താള് - ഭർത്താവ് ഓൻ - അവൻ ചൊറ - ശല്യം ബെഗിട് - പൊട്ടത്തരം
ഉക്കൻ - ഉഗ്രൻ കയില് - തവി ബസി - പാത്രം
ഉശാറ് -കരുത്ത് കണ്ടം - വയൽ മറല് - ആവേശം
ഉമ്പം -വെള്ളം കായ - നേന്ത്രക്കായ മങ്ങലം - കല്യാണം
ഉമ്മ - മുത്തം കീഞ്ഞു - ഇറങ്ങി വെര്ത്തം - അസുഖം
വിശ്യം - വർത്തമാനം