ജി എൽ പി സ്കൂൾ മുണ്ടൂർ /ബാലസഭ
കുട്ടികൾക്ക് അവരുടെ സർഗവാസനകൾ പങ്കുവെയ്ക്കാനുള്ള വേദിയായ സ്കൂൾ ബാലസഭയ്ക്ക് തുടക്കംകുറിച്ചുകൊണ്ട് മൂന്നാം ക്ലാസുകാരുടെ ബാലസഭ 4/7/2021 ന് ഓൺലൈനായി നടത്തുകയുണ്ടായി. പ്രശസ്ത മിമിക്രി / നാടൻപാട്ട് ആർട്ടിസ്റ്റും നമ്മുടെ പൂർവ്വ വിദ്യാർത്ഥിയും രക്ഷിതാവുമായ ശ്രീ കലാഭവൻ ബാലസുബ്രഹ്മണ്യൻ ഉദ്ഘാടനം നിർവഹിച്ചു. അദ്ദേഹത്തിൻ്റെ നാടൻ പാട്ടുകൾ കുട്ടികളെ ആവേശം കൊള്ളിച്ചു. കുട്ടികളുടെ വ്യത്യസ്തമാർന്ന കലാപരിപാടികൾ തുടർന്ന് നടത്തുകയുണ്ടായി .നാലാം ക്ലാസുകാരുടെ ബാലസഭ കാഴ്ച വിസ്മയങ്ങൾ ഒരുക്കി 11/7/2021നും അതുപോലെ ഓഗസ്റ്റ് 5 ന് വൈവിധ്യമാർന്ന പരിപാടികളോടെ രണ്ടാം ക്ലാസിലെ കുട്ടികളിലെ ബാലസഭ നടന്നു. കൂടാതെ ഒന്നാം ക്ലാസിലെ കൂട്ടുകാരുടെയും പ്രീപ്രൈമറി കുട്ടികളുടെയും ബാലസഭ യും തുടർന്ന് നടത്തുകയുണ്ടായി