ജി എൽ പി സ്കൂൾ മുണ്ടൂർ /ഗണിത ക്ലബ്ബ്
ഗണിത ക്ലബ് ഉദ്ഘാടനം ജൂലൈ 16ന് കോങ്ങാട് ജി. യു. പി. സ്കൂളിലെ മുൻ പ്രധാനാധ്യാപകനായ ശ്രീ ജയശങ്കർ മാസ്റ്റർ ഗൂഗിൾ മീറ്റ് വഴി
നിർവഹിച്ചു. കുട്ടികൾക്ക് ഗണിതത്തിൽ താല്പര്യമുളവാക്കുന്ന തരത്തിലുള്ള രസകരമായ ധാരാളം ഗണിത കേളികൾ അദ്ദേഹം അവതരിപ്പിക്കുകയുണ്ടായി .ഗണിത ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് ഗണിത ക്വിസ്, ഗണിത മാഗസിൻ നിർമാണം, ഗണിത കേളികൾ, ടാൻഗ്രാം ചിത്രങ്ങൾ, വിവിധ ജ്യാമിതീയ രൂപങ്ങൾ പരിചയപ്പെടുത്തൽ ,കുസൃതി കണക്കുകൾ.... തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നുവരുന്നു.
ക്ലബ്ബിൻറെ നേതൃത്വത്തിൽ ഗണിത വിജയവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ,ശില്പശാലകൾ , പ്രശ്നോത്തരി എന്നിവ നടത്തിവരുന്നു