എന്റെ സ്വപ്നം

    ഞാൻ എത്ര കൊതിച്ചതാണ്
തിരക്കൊഴിഞ്ഞ കളിസ്ഥലങ്ങൾ
തീവണ്ടി പോലെ നീണ്ട -
ക്യൂ ഇല്ലാത്ത പാർക്കുകൾ.
തലങ്ങും വിലങ്ങും ഓടുമ്പോൾ
തട്ടി വീഴാതെ, കാലുകൾ പൊട്ടാതെ -
പൊടിപടലങ്ങൾ ഇല്ലാതെ
ശുദ്ധവായുവുള്ള കളിമുറ്റം
ടീച്ചർ ഇല്ലാത്ത ക്ലാസ് മുറി
ഓടിക്കളിക്കാനും തല്ല് കൂടാനും
പരാതി പറയാനും ചിരിക്കാനും
ടീച്ചറിൽ നിന്ന് തല്ല് വാങ്ങിക്കൊടുക്കാനും
ബുധനാഴ്ചകൾ നിറങ്ങൾ തീർത്ത്
സ്കൂൾ മുറ്റത്തെ പൂമ്പാറ്റയാകാനും!
ആളൊഴിഞ്ഞ റോഡിൽ
ഉല്ലസിച്ച് യാത്ര ചെയ്യാനും
എല്ലാം വെറും സ്വപ്നം
ഇന്ന് ടി.വിക്കും മൊബൈലിനും മുന്നിൽ
എല്ലാം നേരെയാവുന്നൊരു കാലം വരും
നമ്മൾ എല്ലാം അതിജീവിക്കുന്ന കാലം.
 

ഗൗതം കൃഷ്ണ
4 ഡി ജി എൽ പി സ്‌കൂൾ വെള്ളൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത