ഉലകം മുഴുവൻ കോവിഡ്
ഭീതിയിൽ വൈറസുമായി- പൊരുതുന്നു.
കേൾക്കുക നമ്മൾ - കൂട്ടരെ
കൈകൾ നന്നായി - കഴുകേണം
കൂട്ടമായ് വികൃതികൾ - കാട്ടരുത്
പനിയോ ചുമയോ - ഉണ്ടെങ്കിൽ
മറച്ചുവയ്ക്കാൻ പാടില്ല
അമ്മ പറഞ്ഞാൽ - കേൾക്കേണം
മടിയനായ് വീട്ടിലിരിക്കരുത്
വായനാശീലം വളർത്തേണം
കവിതയും കഥയും എഴുതി മിടുക്കരായ്
ഇക്കാലം ചിലവഴിക്കാം
ചുമരിൽ ചിത്രം വരയ്ക്കാം
നല്ലൊരു ചിത്രകാരനാകാം
ഓർക്കുക നമ്മൾ സോദരരെ
നിപ്പയും പ്രളയവും ചെറുത്തു നിർത്തിയ
മലയാള നാട്ടിൽ പിറന്നവർ നാം
ശക്തിയുള്ളൊരു ആരോഗ്യ സേവകർ
നമ്മുടെ നാടിൻ സമ്പത്ത്
നമ്മുടെ നാടിൻ സമ്പത്ത്.