ജി എൽ പി എസ് മാതമംഗലം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

മേച്ചിറ ഇല്ലത്ത് ശങ്കരൻ നമ്പൂതിരി ആയിരുന്നു സ്കൂളിന് ആവശ്യമായ സ്ഥലം സംഭാവന ചെയ്തത് .എരമം മുതുകാട്ട് കാവിലെ പാലിക ഇല്ലത്ത് ഈശ്വരൻ നമ്പൂതിരിയായിരുന്നു ആദ്യ ഗുരുനാഥൻ .1968 മുതൽ മാതമംഗലം ഗവൺമെൻറ് ഹൈസ്കൂളിനടുത്ത് ജനാബ് പോക്കുഹാജി സ്കൂളിന് വേണ്ടി സംഭാവന ചെയ്ത സ്ഥലത്ത് സ്കൂളിന്റെ പ്രവർത്തനം തുടരുകയായിരുന്നു. ആദ്യകാലത്ത് മദ്രാസ് ഗവൺമെന്റിന്റെ ഭാഗമായ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലായിരുന്നു .പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് നിരവധി ആളുകൾക്ക് അക്ഷരമൂട്ടിയ ഈ വിദ്യാലയം ഇന്നും ആയിരം സൂര്യതേജസോടെ അഭിമാനപൂർവ്വം തലയുയർത്തി നിൽക്കുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം