എന്റെ അമ്മയാം മടിത്തട്ടിലായ്
തലചായ്ച്ചു വയ്ക്കാൻ മോഹം
കാറ്റിലാടുന്ന നിന്റെ വിരലുകളാം
പച്ചിലകൾ എനിക്ക് തലോടലാകുന്നു
നിൻ പുഞ്ചിരിയാകുന്ന പൂക്കൾ
എന്നെ സന്തോഷിപ്പിക്കുന്നു
നീ എനിക്കായ് പഴങ്ങളും ജലവും നൽകി
എന്നെ സന്തോഷിപ്പിക്കുമ്പോൾ
ഞാൻ നിനക്ക് പകരം നൽകുന്നത്
മലിനീകരണവും ചൂഷണവും മാത്രം
നിന്നോട് ക്ഷമാപണം നടത്തി
ഞാൻ നിന്നെ എന്നും വണങ്ങട്ടെ