വെടിയുമില്ല കുപ്പായവുമില്ല
പൂക്കുറ്റിയും നിലച്ചക്രവുമില്ല
അപ്രത്തെ വീട്ടിൽ പോവാനും കൈയ്യൂല
എല്ലാർക്കും രോഗം വരുത്തുന്ന മാരി
എല്ലാരും പറേന്നു കൊറോണേ മഹാമാരി
അറേക്കാലിക്കൊല്ലം തെയ്യൂം ഇല്ല പോതീം ഇല്ല
തെയ്യത്തിനും പേട്യായി കൊറോണയെ
രാത്രീല് പോവ്ന്ന വിമാനൂം കണ്ന്ന്ല്ല
റെയിലിമിന്നോടുന്ന തീവണ്ടീം നിന്നിന്
പെയ്പ്പറ് തൊറന്നാലും ടിവി തൊറന്നാലും
എല്ലാ നേരവും കൊറോണ വാർത്ത്യന്നേ
ഇച്ചിരി കുഞ്ഞനെ പേടിച്ചു നമ്മൾ
വലിയവർ വീട്ടിൻറകത്ത് കുത്തിയിരിക്കുന്നു
എല്ലാരും പറേന്നു കൊറോണ മഹാമാരി
എല്ലാരിക്കും രോഗം വരുത്തുന്ന മാരി