ജി എൽ പി എസ് മരക്കടവ്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം


ശുചിത്വം
ശുചിത്വമല്ലോ നമ്മുടെയെല്ലാം
ആരോഗ്യത്തിനാധാരം
ശുചിത്വമില്ലേൽ നാമെല്ലാരും
രോഗികളായി മാറീടും

വീടും നാടും സ്കൂളുമെല്ലാം
വൃത്തിയായി കാക്കേണം
ഇല്ലെങ്കിൽ നാം ഓർക്കേണം
രോഗം നമ്മെ പിടികൂടും

ആഹാരത്തിനു മുൻപും പിൻപും
കൈകൾ നന്നായി കഴുകേണം
പകലും രാവും ഒരുപോലെ
പല്ലുകൾ നന്നായി തേക്കേണം

ഒന്നിച്ചൊന്നായ് നിന്നീടാം
വീടും നാടും ശുചിയാക്കാം
ഒന്നിച്ചൊന്നായ് നിന്നീടാം
രോഗം ദൂരെയകറ്റിടാം.