ജി എൽ പി എസ് മണിയറ/അക്ഷരവൃക്ഷം/ഉണ്ണിയും അണ്ണാനും

Schoolwiki സംരംഭത്തിൽ നിന്ന്
ഉണ്ണിയും അണ്ണാനും

ഉണ്ണി മുറ്റത്തെ മാവിൻ ചുവട്ടിൽ കളിക്കുകയായിരുന്നു. മാവിൽ നിറയെ പഴുത്ത മാങ്ങകൾ. ഉണ്ണിക്കു കൊതിയായി. ഉണ്ണിമാവിലെറിഞ്ഞുനോക്കി. എവിടെ മാങ്ങയുടെ അടുത്ത്പോലും എത്തിയില്ല. ഒരു കാറ്റുവന്നാൽ മതിയായിരുന്നു. കാറ്റും വന്നില്ല

അപ്പോളാണ് ഉണ്ണി അവനെ കണ്ടത്, മണിയനണ്ണാൻ. ഉണ്ണി വിളിച്ചു, മണിയാ ഒരു മാങ്ങ പറിച്ചുതരുമോ? മണിയൻ ചിലച്ചു. അവൻ ചില്ല കുലുക്കി. ഹായ്, മാമ്പഴം. ഉണ്ണി മാങ്ങകൾ പെറുക്കിയെടുത്തു. അവൻ കൊതിയോടെ ഒരു മാമ്പഴം കടിച്ചു.

അയ്യേ .. ഈ ഉണ്ണിക്ക് ഒരു വൃത്തിയുമില്ല. മണിയൻ കളിയാക്കി. എന്താ കാര്യം? ഉണ്ണി ചോദിച്ചു. നീ കൈ കഴുകിയോ? ആഹാരത്തിന് മുമ്പ് കൈ കഴുകണമെന്നറിയില്ലേ? അണ്ണൻ ചോദിച്ചു. ഉണ്ണി നാണിച്ചു പോയി. അവൻ കൈ കഴുകാൻ ഓടിപ്പോയി.

ദർഷിദ്
2-)0 തരം ജി എൽ പി എസ് മണിയറ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ