ചൈന എന്നൊരു രാജ്യത്ത്
ഗുഹാൻ എന്നൊരു ദേശത്ത്
ആദ്യം വന്ന ഒരു വൈറസ്
അതിന്റെ പേരാണല്ലോ കൊറോണ
ഇപ്പോൾ പല രാജ്യങ്ങളും
ഈ മഹാമാരിയുടെ പിടിയിലായി
അതിൽ നമ്മുടെ ഇന്ത്യയിൽ
ഉണ്ടെന്ന് ഓർക്കുക സോദരരെ
എടുക്കാം നമുക്ക് മുൻകരുതലുകൾ
തുരത്താം ഈ വൈറസിനെ
പൊരുതി ജയിക്കാം കൊറോണയേ
അതിജീവിക്കാം വിപത്തിനെ