ജി എൽ പി എസ് മംഗലം/അക്ഷരവൃക്ഷം/മാനവരാശിക്കായി.....

Schoolwiki സംരംഭത്തിൽ നിന്ന്
മാനവരാശിക്കായി.....

നാം അധിവസിക്കുന്ന ഭുമിയും ആകാശവും വായുവും ചേർന്നതാണ് പരിസ്ഥിതി .പണ്ട് മനുഷ്യർ പ്രകൃതിക്ക് ഇണങ്ങുന്ന തരത്തിലുള്ള ആവാസവ്യവസ്ഥയാണ് സ്വീകരിച്ചിരുന്നത് അവർക്ക് ലാഭേച്ഛ തെല്ലും ഇല്ലായിരുന്നു .കിട്ടുന്നതെന്തും തുല്യമായി വീതിച്ചു സുഖമായി കഴിഞ്ഞിരുന്നു.എന്നാൽ ഇന്ന് കാലം മാറി ആധുനിക മനുഷ്യന് എന്തെങ്കിലും ലാഭം ഉണ്ടാകണം എന്ന മാത്രമായി അതിനായി അവർ ഭൂമിയുടെ ആവാസവ്യവസ്ഥ തകർത്തു വയലുകൾ നികത്തി മരങ്ങൾ വെട്ടിനശിപ്പിച്ചു മലകൾ തകർത്തു കടലുംപുഴയും വായുവും ആകാശവും മലിനമാക്കി .കൂറ്റൻ കെട്ടിടങ്ങൾ പടുത്തുയർത്തി വലിയ ഫാക്ടറികൾ പണിതുയർത്തി. നദിക്കു കുറുകെ അണക്കെട്ടുകൾ നിർമ്മിച്ചു.സ്വന്തം ജീവിത സൗകര്യങ്ങളും സുഖങ്ങളും മാത്രം ചിന്തിച്ച മനുഷ്യന്റെ മസ്തിഷ്കത്തിലേക്കു കിളികളുടെ രോദനമോ ,വായുവിന്റെ മർമ്മരമോ ,പുഴയുടെ തേങ്ങലോ എത്തിയില്ല .ഇന്ന് നമ്മുടെ ഭൂമി ചുട്ടുപഴുക്കുന്നു, വയലുകൾകരിഞ്ഞുണങ്ങുന്നു,ശുദ്ധജലം കിട്ടാനില്ല ഫ്രിഡ്‌ജിൽ നിന്നും പുറംതള്ളുന്ന ക്ലോറോഫ്ലൂറോകാർബോൺ ഓസോൺ പാളിക്ക് വിള്ളൽ ഉണ്ടാക്കുന്നു.അതുമൂലം സൂര്യനിൽ നിന്നും വരുന്ന അൾട്രാവയലെറ് രശ്മികൾ നേരിട്ട് ഭൂമിയിൽ പതിക്കുന്നത് മൂലം ജനങ്ങൾ രോഗങ്ങൾക്ക് അടിമകളാകുന്നു.ആഗോളതാപനത്തിന് എതിരെ ലോകത്താകമാനമുള്ള വിദ്യാർഥികളും പരിസ്ഥിതി പ്രവർത്തകരും ഇന്നും സമരത്തിലാണ് നമുക്കും ആ സമരത്തിൽ പങ്കാളികളാകാം.വരും തലമുറയുടെ നല്ല ഭാവിക്കായി പ്രകൃതിയെ സംരക്ഷിക്കാം.മരങ്ങൾ വെച്ച് പിടിപ്പിക്കാം തോടും,പുഴയും,കടലും,കാടും,മലയും,വായുവും നശിക്കാതെ അല്ലെങ്കിൽ മലിനമാകാതെസംരക്ഷിക്കാം രക്ഷിക്കാം........ഭൂമിയെ......രക്ഷിക്കാം.....മാനവരാശിയെയും........

ആരഭി.കെ.എസ്
4 B ജി.എൽ .പി .എസ്.മംഗലം
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം