ജി എൽ പി എസ് മംഗലം/അക്ഷരവൃക്ഷം/പ്രകൃതിക്കുവേണ്ടി ...

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിക്കുവേണ്ടി ...

ആകാശം, ഭൂമി, വായു, വെള്ളം, വനങ്ങൾ എന്നിവ അടങ്ങുന്നതാണ് പ്രകൃതി.പ്രകൃതി മനുഷ്യന് അമ്മയാണ്.മനുഷ്യന് ആവശ്യമുള്ളതെല്ലാം പ്രകൃതി നൽകുന്നു.പക്ഷേ നാം പ്രകൃതിയെ ക്രൂരമായി നശിപ്പിച്ചുകൊണ്ടിരിക്കുവാണ് .ഇടിച്ചു നിരത്തുന്ന മലനിരകൾ നികത്തപ്പെടുന്ന വയലുകൾ വെട്ടി നശിപ്പിച്ചു കൊണ്ടിരിക്കുന്ന കാടുകൾ,തടഞ്ഞു നിർത്തപ്പെടുന്ന നീർച്ചാലുകൾ ഇവയെല്ലാം മഹാമാരികളും മഹാവ്യാധികളുമാണ് സമ്മാനിക്കുന്നത്.പ്ലാസ്റ്റിക്കിന്റെ അമിതമായ ഉപയോഗം ഭൂമിയെ നശിപ്പിക്കുന്നു.ഇവിടെ നിന്നും ഒരു തിരിച്ചുപോക്ക് അനിവാര്യം ആണ്.നമ്മുടെ പൂർവികർ പ്രകൃതിയെ കാത്തുസൂക്ഷിച്ചപോലെ ഭാവിതലമുറക്കായി നമ്മളും പ്രകൃതിയെ കാത്തു സൂക്ഷിക്കണം.പ്രകൃതി കനിഞ്ഞനുഗ്രഹിച്ച നാടാണ് കേരളം.അതുകൊണ്ടാണ് കേരളത്തെ "ദൈവത്തിന്റെ സ്വന്തം നാട്" എന്ന് വിശേഷിപ്പിക്കുന്നത്.അതിനാൽ പ്രകൃതിചൂഷണത്തിൽ നിന്നും ഒരു തിരിച്ചുപോക്ക് അനിവാര്യം ആണ്.പ്രകൃതിയെ നമ്മുടെ അമ്മയെ സ്നേഹിക്കുന്നപോലെ നമുക്ക് സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യാം.

ദേവിക
4 B ജി.എൽ .പി .എസ്.മംഗലം
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം