ജി എൽ പി എസ് പോരൂർ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ മലയോര പ്രദേശമായ തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമമാണ് മുതിരേരി . അറിവിന്റെ നിറവിൽ ഏഴ് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്ന പോരൂർ ഗവ.എൽ.പി സ്കൂളിന്റെ വിദ്യാഭ്യാസ ചരിത്രം ഇന്നും പഴമക്കാരുടെ മനസ്സിൽ പച്ചപിടിച്ചു നിൽക്കുന്നു.ഇടതൂർന്ന കാടും കോരി ചൊരിയുന്ന മഴയും മരം കോച്ചുന്ന തണുപ്പും സമ്യദ്ധമായി ജലം ഒഴുകിയിരുന്ന മുതിരേരി തോടും വിസ്മൃതിയിലേക്ക് മറഞ്ഞപ്പോൾ ഈ ഗ്രാമത്തിലെ കുഞ്ഞുങ്ങൾക്ക് അക്ഷരത്തിന്റെ വാതായനം ആദ്യമായി തുറന്നിട്ട പുല്ലാരത്തറവാട്ടിലെ പടിപ്പുരയിൽ ആരംഭിച്ച വിദ്യാലയമാണ് ഗവ.എൽ പി സ്കൂൾ പോരൂർ ..കൂടുതൽ വായിക്കാം
സ്വാതന്ത്ര്യലബ്ധിക്കു ശേഷം 1949 ൽ സർക്കാർ ഏറ്റെടുത്ത ഈ വിദ്യാലയത്തിലെ സ്കൂൾ രേഖകൾ പ്രകാരം ശ്രീ ശേഖരൻ മാസ്റ്ററാണ് ആദ്യ ഹെഡ് മാസ്റ്റർ . ശ്രീ പുല്ലാര രാഘവൻ നമ്പ്യാരാണ് ഇവിടെ പ്രവേശനം നേടിയ ആദ്യ വിദ്യാർത്ഥി.
തുടർന്ന് ജീവിതത്തിന്റെ വിവിധ മേഖലകളിൽ എത്തിച്ചേർന്ന നിരവധി വ്യക്തികൾ വിദ്യാഭ്യാസത്തിന്റെ അടിത്തറ പടുത്തുയർത്തിയത് ഈ വിദ്യാലയത്തിൽ നിന്നാണ്. സർക്കാർ സർവ്വീസിലും രാഷ്ട്രീയ രംഗത്തും കാർഷിക കാർഷികേതര മേഖലയിലും താനായ വ്യക്തിമുദ്രകൾ പതിപ്പിച്ച 5000 ത്തിലേറെ പൂർവ്വ വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിന്റെ സംഭാവനയാണ്. പ്രമുഖരായ ഒട്ടേറെ അധ്യാപക ശ്രേഷ്ഠൻ മാർ ഇവിടെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.