ജി എൽ പി എസ് പുല്ലൂറ്റ്/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

കൊറോണ കൊറോണ എന്ന വൈറസ് ലോകത്താകെ വ്യാപിച്ചു. ചൈന, ഇറ്റലി, അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നിങ്ങനെ ഒട്ടേറെ രാജ്യങ്ങൾ കീഴടക്കി വാഴുന്നു കൊറോണ. ഒടുവിൽ ഇതാ നമ്മുടെ ഇന്ത്യയിലും വന്നു കൊറോണ. അതോടെ കേരളവും കൊറോണയുടെ പിടിയിലായി. പ്രളയവും നിപ്പയും അതിജീവിച്ച നമ്മൾ ഈ കുഞ്ഞു കൊറോണാ വൈറസിനെ നേരിടും. അതിനു കൂട്ടായി നമുക്കുണ്ട് നല്ലൊരു സർക്കാരും പിന്നെ ചുറുചുറുക്കുള്ള ആരോഗ്യ പ്രവർത്തകരും. അതിജീവിക്കും അതിജീവിക്കും കൊറോണയെ നമ്മൾ ആട്ടി ഓടിക്കും ബ്രേക്ക് ദ ചെയിൻ എന്ന ഉദ്യമത്തിലൂടെ. ഭയമല്ല ജാഗ്രതയാണ് വേണ്ടത്. ഇതും കടന്നു പോകും. നല്ല നാളുകൾ കടന്നു വരും. നാളുകൾ നമുക്കുള്ളതാണ്. നമുക്ക് നല്ലനാളുകൾ സ്വപ്നം കാണാം. യാത്ര തുടരാം.......

ഷാരോൺ ആന്റണി കെ
2 ബി ജി.എൽ.പി.എസ്സ്,പുല്ലൂറ്റ്.
കൊടുങ്ങല്ലൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം