ജി എൽ പി എസ് പുഞ്ച/അക്ഷരവൃക്ഷം/ രോഗപ്രതിരോധം
രോഗപ്രതിരോധം
ആരോഗ്യമുള്ള തലമുറയ്ക്ക് മാത്രമേ ആരോഗ്യമുള്ള സമൂഹത്തെ വാർത്തെടുക്കാൻ കഴിയുകയുള്ളൂ. ഈ കാലഘട്ടത്തിൽ വളരെ അത്യാവശ്യമായ ഒന്നാണ് ശുചിത്വം. ചെറുപ്പകാലം മുതലേ ശുചിത്വം പാലിക്കേണ്ടതാണ്. നാമോരോരുത്തരും അറിഞ്ഞോ അറിയാതെയോ കുടിക്കുന്ന വെള്ളത്തിലും കഴിക്കുന്ന ഭക്ഷണത്തിലും ശ്വസിക്കുന്ന വായുവിലും മാലിന്യങ്ങൾ അടങ്ങിയിരിക്കുന്നു. നാം അറിഞ്ഞോ അറിയാതെയോ ഇവയെ ശരീരത്തിനുള്ളിൽ ആക്കുന്നു ഇതുമൂലം നമ്മൾ രോഗികളാകുന്നു. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനായി നാം പോഷകസമൃദ്ധമായ ആഹാരം കഴിക്കണം. വളരെയധികം മുൻകരുതലുകൾ എടുക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. നി ത്യവും കുളിക്കുക. രണ്ടുനേരവും പല്ലുതേക്കുക. പുറത്തു പോയി വരുമ്പോഴും ആഹാരത്തിന് മുൻപും പിൻപും സോപ്പും വെള്ളവും ഉപയോഗിച്ച് കൈ വൃത്തിയായി കഴുകുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. വീടിന്റെ പരിസരങ്ങളിലുമുള്ള ചിരട്ടകൾ പൊട്ടിയ പ്ലാസ്റ്റിക് പാത്രങ്ങൾ മറ്റ് പ്ലാസ്റ്റിക്കുകൾ കൾ മലിനജലം കെട്ടിക്കി ടക്കുന്ന സ്ഥലങ്ങൾ എന്നിവയിൽ കൊതുകുകൾ പെരുകുന്നു അതുകൊണ്ട് ഈ ഉറവിടങ്ങൾ നശിപ്പിക്കുക. ഈ മുൻകരുതലുകൾ നാമോരോരുത്തരും ഏറ്റെടുക്കേണ്ടതാണ്. നല്ല ആരോഗ്യത്തിനായി നമുക്കോരോരുത്തർക്കും പ്രയത്നിക്കാം.
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |