കബനി നദി

കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന മൂന്ന് നദികളിൽ ഒന്നാണ് കബനി നദി. വയനാട് ജില്ലയിലെ വിവിധ മലനിരകളിൽ നിന്നും ഒഴുകി വരുന്ന ചെറുതോടുകൾ ഒരുമിച്ചു പനമരം പുഴയായും മാനന്തവാടി പുഴയായും ഒഴുകി പാക്കത്തിനടുത്തുള്ള  കൂടൽകടവിൽ ഒരുമിച്ചു ചേരുന്നു .തുടർന്ന് ഒരു കിലോമീറ്റർ  ഒരുമിച്ചൊഴുകിയ പുഴ വീണ്ടും രണ്ടായി പിരിഞ്ഞു ഒഴുകി ചേകാടിക്കടുത്തുവെച്ചൂ സംഗമിച്ചു കബനീനദിയായി കർണാടകയിലേക്ക് പ്രവേശിക്കുന്നു.

  പഴശ്ശിയുടെ പടയോട്ടത്തിനും ഗോത്രവർഗകലാപത്തിനും ടിപ്പുവിന്റെ പടയോട്ടത്തിനും സാക്ഷിയായ കബനി .......വയനാടിന്റെ നിള ......അതിന്റെ തീരത്താണ് പാക്കം ജി എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് ...